രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അനുയായി ഫോണ്‍വിളിച്ച് തുണി പൊക്കി കാണിച്ചുവെന്ന പരാതിയുമായി കേരളകോണ്‍ഗ്രസ് നേതാവ് എഎച്ച് ഹഫീസ്. ഫോണ്‍വിളിച്ച് തെറിപറഞ്ഞുവെന്നും കട്ടാക്കിവീട്ടപ്പോള്‍ വിഡിയോകോളില്‍ നഗ്നതകാട്ടിയെന്നുമാണ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിളിച്ച ഫോണ്‍നമ്പര്‍ സഹിതം പങ്കുവച്ചാണ് കുറിപ്പ്.
അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കെപിസിസിക്കു ബലാത്സംഗ പരാതി നല്‍കിയ ബെംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയും ക്രൈംബ്രാഞ്ചിനു മൊഴി നല്‍കും. പരാതി നല്‍കിയ ഇ മെയില്‍ വിലാസത്തിലേക്ക് മൊഴിയെടുക്കാനുള്ള സമയം ചോദിച്ച് പൊലീസ് മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴി നല്‍കാന്‍ യുവതി സന്നദ്ധത അറിയിച്ചത്. രാഹുലിനെതിരെ രേഖാമൂലം പൊലീസിനു പരാതി നല്‍കുകയും ചെയ്യും.