akash-rahul

ലൈംഗികപീഡനക്കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരുവില്‍ നേരിടുമെന്ന് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ‘ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ നിന്റെ പുഴുത്ത നാവ് ഞങ്ങൾ മറന്നിട്ടില്ല.’ തെരുവിൽ നേരിടുമ്പോള്‍ ഒരു അനുകമ്പയും പ്രതീക്ഷിക്കേണ്ടെന്നും ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കുറിപ്പില്‍ ഭീഷണിപ്പെടുത്തി.

ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്

കുഞ്ഞനന്തൻ ചത്തു, DYFI പൊതിച്ചോറ് അനാശാസ്യമാണ് ഇതൊക്കെ പറഞ്ഞ നിന്റെ പുഴുത്ത നാവ് ഞങ്ങൾ മറന്നിട്ടില്ല... ഒപ്പമുള്ള നാല് സൈബർ ഞരമ്പന്മാരുടെ ബലത്തിൽ നീ തൊട്ടതൊക്കെയും ഞങ്ങളുടെ വൈകാരികതയിലാണ്.. നിന്നെ ഞങ്ങൾ താഴെ ഇറക്കും.. തെരുവിൽ നേരിടും... ഒരു അനുകമ്പയും നീ പ്രതീക്ഷിക്കേണ്ട..

ENGLISH SUMMARY:

Rahul Mamkootathil faces strong criticism from Akash Thillankeri. The Facebook post expresses anger and warns of consequences for past remarks against DYFI.