ഷാഫി പറമ്പില്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പ്രവര്‍ത്തകയും തിരുവനന്തപുരം വഞ്ചിയൂർ കൗണ്‍സിലറുമായിരുന്ന ഗായത്രിബാബു. കേരളത്തിലെ ഏറ്റവും വൃത്തികെട്ടതും അപകടകാരികളുമായ ടീമാണ് പറമ്പിലിന്റെ നേതൃത്വത്തിൽ നയിക്കപ്പെടുന്നതെന്ന് ഗായത്രി ആരോപിച്ചു. ‘കൊടൂര വിഷം’ എന്നാണ് ഫെയ്സ്ബുക് പോസ്റ്റിലെ വിശേഷണം
‘മുൻപും പല തവണ പറഞ്ഞ കാര്യമാണ്. വീണ്ടും വീണ്ടും പറയാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി വരികയാണ്. കേരളത്തിലെ ഏറ്റവും വൃത്തികെട്ടതും അപകടകരവുമായ ഒരു ടീമാണ് പറമ്പിലിന്റെ നേതൃത്വത്തിൽ നയിക്കപ്പെടുന്നത്. കൊടൂര വിഷം...’ ഇതായിരുന്നു ഗായത്രിയുടെ വാക്കുകള്‍.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണപരാതിയില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് ഉയര്‍ത്തിക്കാട്ടി ഷാഫി പറമ്പില്‍ രംഗത്തുവന്നു. മറ്റൊരു പ്രസ്ഥാനവും ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കുന്ന സമീപനമല്ല കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറഞ്ഞു. ‘പരാതി വരുന്നതിന് മുന്‍പുതന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നും രാഹുലിനെ നീക്കി. ഇപ്പോള്‍ കാര്യങ്ങള്‍ നിയമപരമായി നീങ്ങുകയാണ്. ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും നടപടികള്‍ വരേണ്ട സാഹചര്യമുണ്ടെങ്കില്‍ പാര്‍ട്ടി അത് ചര്‍ച്ചചെയ്ത് ഉചിതമായ സമയത്ത് അറിയിക്കും’ – അദ്ദേഹം പറഞ്ഞു.