Image credit: facebook/anupama.maninath

പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ചുവെന്ന കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി. പന്ത്രണ്ടുവയസുകാരനായ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്‍റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ വിശദീകരണം. 'വന്ന് കിടന്നുറങ്ങെടാ' എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും കുറിപ്പില്‍ പറയുന്നു. പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. കേസും പ്രശ്നങ്ങളും കാരണം ജോലി നഷ്ടമായെന്നും മകനോട് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിനു ചെലവിന് നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.  Also Read:‘അമ്മയുടെ കൂടെ കിടന്ന ചേട്ടന്‍ എന്നെ ചവിട്ടി, അമ്മ നെഞ്ചില്‍ മാന്തി’; ക്രൂരത

മകന്‍റെ വിദ്യാഭ്യാസ ചെലവിനായി പണം ആവശ്യപ്പെട്ടപ്പോള്‍ മുന്‍ഭര്‍ത്താവ് നിഷേധിച്ചെന്നും ഇതോടെ കുട്ടിയുടെ സമ്മതത്തോടെ കഴിഞ്ഞ ഏപ്രിലില്‍ താന്‍ കേസ് കൊടുത്തുവെന്നും നിലവിലെ സംഭവങ്ങള്‍ വൈരാഗ്യം തീര്‍ത്തതാണെന്നും കുറിപ്പില്‍ പറയുന്നു. ചെലവിന് പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും സര്‍ജറി കഴിഞ്ഞ്, മെഡിക്കല്‍ ലീവില്‍ വിശ്രമിക്കുമ്പോള്‍ കാമുകന്‍റെ കൂടെ കിടന്ന് കൊച്ചിനെ മാന്തേണ്ട കാര്യമില്ലെന്നും എഴുത്തിലുണ്ട്. എറണാകുളം പോലെയൊരു നഗരത്തില്‍ പണം കൊടുത്താല്‍ പോയി എന്‍ജോയ് ചെയ്യാന്‍ നിരവധി സ്ഥലങ്ങളുണ്ടെന്നും കൊച്ചിനെയും കൊണ്ട് നടന്ന് സെക്സ് ആസ്വദിക്കേണ്ട ഗതികേടില്ലെന്നും അവര്‍ പറയുന്നു. 

'ആറുവര്‍ഷം മുന്‍പ് ബന്ധം പിരിഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീയാണ് താന്‍. പ്രസവിച്ച ഉടനെ കൊന്നുകളയാതിരുന്നതാണ് ചെയ്ത തെറ്റെ'ന്നും കുറിപ്പില്‍ പറയുന്നു. കൗമാരക്കാരനായ മകന് പെരുമാറ്റ വൈകല്യമുണ്ടെന്നും ഇത് ചികില്‍സിക്കാനും കൗണ്‍സിലിങ് നല്‍കാനും താന്‍ കൊണ്ടുപോയിരുന്നുവെന്നും അവര്‍ കുറിച്ചു. അമ്മയോട് മകന് ഒബ്സഷന്‍ ആണെന്നാണ് അവര്‍ പറഞ്ഞതെന്നും കുട്ടി പ്രശ്നമുണ്ടായിക്കിയപ്പോള്‍ ഒരിക്കല്‍ പൊലീസുകാര്‍ വന്നാണ് അനുനയിപ്പിച്ചതെന്നും വിശദീകരിക്കുന്നുണ്ട്. 

സര്‍വം സഹയായ അമ്മയുടെ റോളില്‍ ഒതുങ്ങിക്കൂടാന്‍ താല്‍പര്യമില്ലെന്നും അതിജീവിതയാണെന്നും മുന്‍ഭര്‍ത്താവിന്‍റെയും യൂട്യൂബര്‍മാരുടെയും വിനോദങ്ങള്‍ അതിജീവിച്ച തന്നെ തോല്‍പ്പിക്കാനാവില്ലെന്നും അനുപമ പറയുന്നു. സുഹൃത്തുക്കളാണ് ആശുപത്രിവാസക്കാലത്തും മോശം സമയങ്ങളിലും ഒപ്പം നിന്നിട്ടുള്ളതെന്നും വീട്ടിലെ ഒരുമുറി തന്നെ അവര്‍ക്കായുള്ളതാണെന്നും യുവതി വ്യക്തമാക്കുന്നു.  

നവംബര്‍ 15നാണ് പന്ത്രണ്ടുവയസുകാരനായ മകനെ മര്‍ദിച്ചെന്ന പരാതിയില്‍ സിവില്‍ സപ്ലൈസ് ജീവനക്കാരിയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ആണ്‍സുഹൃത്തിനൊപ്പം കഴിയുന്നതിനെ എതിര്‍ത്തതോടെയാണ് ഏഴാംക്ലാസുകാരനെ മര്‍ദിച്ചതെന്നായിരുന്നു കേസ്. അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയ ശേഷം തന്നെ മര്‍ദിച്ചെന്നാണ് ഏഴാം ക്ലാസുകാരന്‍ മൊഴി നല്‍കിയിരുന്നത്. 

ENGLISH SUMMARY:

Anupama, arrested in a case for allegedly attacking her 12-year-old son with her male partner, has issued a detailed clarification denying the accusations, claiming the incident is a fabricated story by her ex-husband. She stated the injury was a minor scratch sustained when she playfully moved her hand and that the ex-husband used calamine lotion to exaggerate the injury. Anupama asserted she has no reason to harm her son and mentioned that she filed a maintenance case against her ex-husband in April, suggesting the current accusations are acts of vengeance. She controversially stated she does not need to "enjoy sex with her kid around" in a city like Ernakulam, where paid alternatives are plenty, and announced plans to release her 'Jail Diaries.' She also revealed her teenage son has behavioral issues and obsession towards her, which she has sought treatment for.