കേരളം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത് സ്ത്രീ പീഡനവും അനുബന്ധമായി വരുന്ന ലൈംഗിക വൈകൃതങ്ങളുമാണ്. വ്യക്തികള്‍ എങ്ങനെയുള്ളവരാണെങ്കിലും ഇതൊരു മാനസിക അവസ്ഥയാണ്. ചികിത്സ ആവശ്യമുള്ള ഒരു മാനസികരോഗം. ലൈംഗിക വൈകൃതത്തെ സൈക്കോളജിയിൽ പാരഫിലിയ എന്നാണ് പറയുന്നത്. ലൈംഗിക വൈകൃതം മറ്റൊരു വ്യക്തിയുടെ അനുവാദം കൂടാതെ അവരെ ശാരീരികവും മാനസികവുമായി ഉപദ്രവം ഏൽപ്പിക്കുന്ന തരത്തിലാണ് എന്നതിനാൽ അത് നിയമ വിരുദ്ധവും നിയമപരമായി ശിക്ഷ ഉറപ്പുള്ളതുമാണ് . ലൈംഗികവൈകൃതത്തിന് അടിമപ്പെട്ടിട്ടുള്ളത് സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണെന്നാണ് കണക്ക്.
ലൈംഗികവൈകൃതം പലവിധം
എക്സിബിഷനിസം: ഒരു വ്യക്തിയുടെ തീവ്രമായ ലൈംഗിക ഉത്തേജനത്തിനുവേണ്ടി ജനനേന്ദ്രിയം അപരിചിതനായ ഒരു വ്യക്തിക്കുമുന്നില്‍ തുറന്ന് കാണിക്കുന്നത്.
ഫെറ്റിഷിസം: ജീവനില്ലാത്ത വസ്തുക്കള്‍ ലൈംഗിക ഉത്തേജനത്തിനോ രതിമൂര്‍ച്ഛയ്‌ക്കോ വേണ്ടി ഉപയോഗിക്കുന്നത്. ഏറ്റവും സാധാരണമായ ഭൗതികവസ്തുക്കള്‍, സാധാരണ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, ഷൂസ്, തുടങ്ങിയവയാകും ഇത്തരക്കാര്‍ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിക്കുന്നത്
ട്രാന്‍സ്വെസ്റ്റിക് ഫെറ്റിഷിസം: ലൈംഗിക സംതൃപ്തിക്ക് വേണ്ടി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന സമയത്ത് പങ്കാളിയുടെ വസ്ത്രങ്ങള്‍ എടുത്ത് ധരിക്കുന്നത്
ഫ്രോട്ടെറിസം:ലൈംഗികസംതൃപ്തിക്കായി ഒരു വ്യക്തിയുടെ ശരീരഭാഗങ്ങളില്‍ അവരുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നതുള്‍പ്പെടെയുള്ള സ്വഭാവരീതി
പീഡോഫിലിയ: കുട്ടികളോടുള്ള ലൈംഗിക വൈകൃതവും ലൈംഗിക സംതൃപ്തിക്കായി അവരെ ഉപയോഗപ്പെടുത്തുന്നതും.
സെക്ഷ്വല്‍ സാഡിസം: ലൈംഗികബന്ധത്തിനിടെ പങ്കാളിയെ അപമാനിക്കല്‍, അവരെ ശാരീരകമായി വേദനിപ്പിക്കല്‍ തുടങ്ങിയ സ്വഭാവരീതികള്‍. ഇത്തരക്കാര്‍ക്ക് വേദനാപൂര്‍ണമായ രതിവേഴ്ചയോടായിരിക്കും താത്പര്യം.
ടെലിഫോൺ സ്കാടോളോജിയ : ഫോണിൽ വിളിച്ചു വൈകൃതം നിറഞ്ഞ സംസാരം നടത്തുക, സോഷ്യൽ മീഡിയ ചാറ്റുകൾ നടത്തുക. ഇത് കേൾക്കുന്ന വ്യക്തിക്ക് താല്പര്യം ഇല്ല എന്നറിഞ്ഞിട്ടും ചെയ്യുക.
കക്കോൾഡിസം : പങ്കാളി മറ്റൊരു വ്യക്തിയുമായി സെക്സിൽ ഏർപ്പെടുന്നതിനെ കുറിച്ചു സങ്കല്പിക്കുന്നത് ഇഷ്ടപ്പെടുക, ഭാര്യയെ അതിനു പ്രേരിപ്പിക്കുക എന്നിവ. നിർബന്ധിതമായി ഭാര്യയെ പ്രേരിപ്പിക്കുന്നത് വൈകൃതം നിറഞ്ഞതും വിവാഹ ജീവിതം തകർക്കുന്നതുമായ കാര്യമാണ്.
ഹൈപ്പർസെക്ഷ്വാലിറ്റി : സെക്സിനെ കുറിച്ചു അനിയന്ത്രിതമായ ചിന്ത, അമിതവും അപകടകരമായതും, പങ്കാളിക്ക് വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന രീതിയുള്ള സെക്സ്