ഗതാഗതക്കുരുക്ക് ഇല്ലാത്ത താമരശേരി ചുരം യാഥാര്‍ഥ്യമാകുന്നു. ഏറ്റവും കൂടുതല്‍ കുരുക്ക് അനുഭവപ്പെടുന്ന മൂന്ന് വളവുകള്‍ ദേശീയപാത വിഭാഗം വീതി കൂട്ടാന്‍ തുടങ്ങി. ചുരത്തില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നിട്ടുള്ളവരുടെ ആവശ്യമായിരുന്നു ഈ വീതികൂട്ടല്‍. എന്തായാലും നീണ്ട കാത്തിരിപ്പിനൊടുവില്‍ വീതി ഏറ്റവും കുറഞ്ഞ 6,7, 8 വളവുകള്‍ വീതി കൂട്ടുന്ന ജോലികള്‍ തുടങ്ങി. വനംവകുപ്പ് വിട്ടുകൊടുത്ത സ്ഥലത്തെ 393 മരങ്ങളാണ് ഇതിനായി മുറിച്ചുമാറ്റുന്നത്. അതിനുശേഷം സംരക്ഷണഭിത്തി കെട്ടി റോഡിന് വീതി കൂട്ടും.
2018 ല്‍ വനംവകുപ്പ് ഭൂമി വിട്ടുകൊടുത്തെങ്കിലും ഇപ്പോഴാണ് പണി തുടങ്ങുന്നത്. 37 കോടി രൂപയാണ് ചെലവ്. ഇരുപത്തിയയ്യായിരത്തോളം ചരക്ക് വാഹനങ്ങളാണ് ദിവസവും ചുരത്തിലൂടെ കടന്നുപോകുന്നത്. വീതിയില്ലാത്ത വളവുകളില്‍ ഇവ കുടുങ്ങുന്നതാണ് ഗതാഗത സ്തംഭനത്തിന് കാരണം. വീതി കൂടുന്നതോടെ ആ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.