rahul-fb-arrest

രാഹുൽ‌ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ്  ആണ് അറസ്റ്റിലായത്.

അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും ഇവരുടെ അറിവും സമ്മതവും ഇല്ലാതെ സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ‌ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

അതേ സമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ആരോപണം ഗൂഢാലോചനയെന്നു എംഎല്‍എയ്ക്കൊപ്പം ആരോപണ വിധേയനായ ഫെന്നി നൈനാൻ. ഇങ്ങനെ ഒരു പരാതിക്കാരിയെക്കുറിച്ച് അറിയില്ല. മുൻപും തനിക്കെതിരെ പല ആരോപണവും വന്നു. ഒന്നിനെതിരെ പോലും കേസ് ഇല്ല. തന്റെ തിരഞ്ഞെടുപ്പ് ഓഫിസ് പൂട്ടിയിട്ടില്ലെന്നും എല്ലാം മാരക ചതിയെന്നും ഫെന്നി മാധ്യമങ്ങളോടു പറഞ്ഞു

ENGLISH SUMMARY:

Kerala News: A Congress worker has been arrested for sharing the survivor's image and details in the Rahul Mamkootathil sexual assault case on Facebook. Police have seized the mobile phone used by the accused for this cyber crime.