രാഹുൽ മാങ്കൂട്ടത്തിലിനെ സപ്പോര്‍ട്ട് ചെയ്തതില്‍ മാപ്പ് ചോദിച്ച് ട്രാന്‍സ് വുമണും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ സപ്പോർട്ട് ചെയ്യുകയല്ല വേണ്ടതെന്നും കോൺഗ്രസ് പ്രവർത്തകർ ആരും സപ്പോർട്ട് ചെയ്യാൻ നിൽക്കരുതെന്നും രാഗ രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു.
നേരത്തെ രാഹുലിനെ ഒരു സുപ്രഭാതത്തിൽ സിപിഐഎം വേട്ടപട്ടികൾക്കും ബിജെപി തെമ്മാടികൾക്കും ചുമ്മാ വെട്ടി കീറാൻ ഇട്ടുകൊടുക്കില്ലെന്ന് രാഗ രഞ്ജിനി വ്യക്തമാക്കിയിരുന്നു. അതേ സമയം യുവതി ലൈംഗിക പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന കാറിലെന്ന് പൊലീസിനു വിവരം ലഭിച്ചു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ നിർത്തിയിട്ടശേഷമാണ് മറ്റൊരു കാറിൽ രാഹുൽ പോയത്. കേസെടുത്ത് നാലാം ദിവസവും രാഹുൽ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ല.
രാഗ രഞ്ജിനിയുടെ കുറിപ്പ്
ഇതുവരെ രാഹുൽ മാങ്കൂട്ടത്തിന് സപ്പോർട്ട് ചെയ്തതിന് പൊതു മാപ്പ്. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ സപ്പോർട്ട് ചെയ്യുകയല്ല വേണ്ടത്. സത്യങ്ങളെല്ലാം പുറത്തുവന്നു. ഇതിന് കോൺഗ്രസ് പ്രവർത്തകർ ആരും സപ്പോർട്ട് ചെയ്യാൻ നിൽക്കരുത്. ഇത് രാഷ്ട്രീയ അജണ്ട ആണെങ്കിൽ പോലും പാർട്ടിയാണ് മുഖ്യം. വ്യക്തിയല്ല. പാർട്ടിയെ സ്നേഹിക്കുന്ന എല്ലാവരും അതു മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു. രാഹുൽ ചെയ്ത കാര്യങ്ങൾ സ്വയം തെളിയിച്ച് വരട്ടെ. ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയെ കുറ്റം പറഞ്ഞു നമ്മൾ ഇനി ന്യായീകരിക്കുന്നത് മതിയാക്. നിയമപരമായി പോയ കാര്യങ്ങൾ ആ വഴിക്ക് പോകട്ടെ.