കേരളത്തില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം കൂടുന്നതായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ഒരു വര്‍ഷം സംസ്ഥാനത്ത് ശരാശരി 100 പുതിയ എച്ച്ഐവി അണുബാധിതരുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ട്. പുതുതായി എച്ച്ഐവി ബാധിച്ചവരില്‍ 197 പേർ 25 വയസ്സിന് താഴെ പ്രായമുള്ളവരാണ് . കഴിഞ്ഞ മൂന്ന് വര്‍ഷമായി എച്ച്‌ഐവി പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുകയാണ്.
നാലുവർഷം മുമ്പ് ഈ പ്രായപരിധിയുള്ള രോഗബാധിതരുടെ എണ്ണം 76 മാത്രമായിരുന്നു . 1213 പേരാണ് പുതിയ രോഗബാധിതർ. മയക്കുമരുന്ന് ഉപയോഗത്തിനുള്ള സിറിഞ്ച്, ടാറ്റൂ സൂചികൾ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങിയവയാണ് രോഗബാധ കൂട്ടുന്നത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് നിരക്ക് കൂടുതൽ . എയ്ഡ്‌സിനെ പൂർണമായും തുടച്ചു നീക്കാൻ ദിനാചരണം നടത്തുമ്പോഴാണ് കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്ന കണക്കുകൾ പുറത്തുവരുന്നത്.
വർഷം രോഗബാധിതർ
2021 - 22 76
2022 - 23 131
2023 - 24 181
2024 - 25 197