AI Generated Image

കോട്ടയത്ത് യുവതിയേയും യുവാവിനേയും ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22) എന്നിവരെയാണ് ഫാനിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. 

 

ആസിയയും നന്ദകുമാറും പ്രണയത്തിലായിരുന്നുവെന്ന് വെസ്റ്റ്പൊലീസ് കണ്ടെത്തി. ആസിയയെ കാണാനില്ലെന്ന് കാട്ടി കുടുംബം വ്യാഴാഴ്ച ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് ആദ്യം സംശയം തോന്നിയത്. മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് രാത്രി ഒമ്പതേകാലോടെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

അധികം താമസിയാതെ പൊലീസും അശ്നിശമനസേനയും സ്ഥലത്തെത്തി. എസ്എച്ച്ഒ എം.ജെ.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഇന്നു രാവിലെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ENGLISH SUMMARY:

Kottayam witnesses a tragic incident where a young woman and man were found dead in a hotel room, a suspected suicide case linked to a love affair. Police are investigating the circumstances surrounding their demise.