കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് നിയോജകമണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സ്വപ്‌ന പദ്ധതിയായ ‘സ്മൈൽ ഭവന’ത്തിന്റെ തറക്കല്ലിടൽ മുഖ്യാതിഥിയായി നടി തൻവി റാം എത്തിയത്. ഇതിന്‍റെ വിഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു,
പിന്നാലെ പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടം ഒളിവില്‍ പോയതോടെ അന്ന് ഷെയര്‍ ചെയ്ത വിഡിയോയുടെ കമന്‍റ് ബോക്സ് ഓഫാക്കിയിരിക്കുകയാണ് തന്‍വി റാം. നേരത്തെ രാഹുല്‍ രക്ഷപ്പെട്ടത് സിനിമാ താരത്തിന്‍റെ കാറിലാണെന്ന് ആരോപണമുണ്ടായിരുന്നു. ‘സ്വന്തമായി ഒരു വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് തൻവി റാം പറഞ്ഞിരുന്നു.
അതേ സമയം തന്‍വി റാമിന്‍റെ ഇന്‍സ്റ്റാ എഫ്ബി പേജില്‍ വ്യാപക സൈബര്‍ ആക്രമണമാണ്. രാഹുല്‍ പോയത് നിങ്ങളുടെ കാറിലാണോ, രാഹുല്‍ എവിടെ തുടങ്ങിയ ചോദ്യങ്ങളാണ് കമന്‍റ് ബോക്സില്‍.