രാഹുൽ മാങ്കൂട്ടത്തിൽ ഒരു പെണ്ണിനെ പ്രേമിച്ചു ഗർഭിണിയാക്കിയിട്ടുണ്ടെങ്കിൽ അബോർഷൻ ചെയ്യാനെങ്കിലും കൂടെ നിൽക്കേണ്ടതാണ് മര്യാദയെന്ന് സ്മിത സൈലേഷ്. രണ്ടു മനുഷ്യർ പ്രണയിക്കുന്നതോ, ഇണ ചേരുന്നതോ ക്രിമിനൽ കുറ്റമല്ല. രണ്ടു പേരുടെയും പരസ്പര അനുമതിയോടെയെങ്കിൽ. ഈ അനുമതി ഒരാൾ അയാളുടെ പദവി, അധികാരം എന്നിവ ഉപയോഗിച്ച് നേടിയെടുക്കുന്നതാവരുത് എന്നും പറയുന്നുണ്ട് ഭരണഘടന. ഈ രാഹുൽ വിഷയത്തിൽ പെണ്ണും ആണും കൂടി ചെയ്ത തെറ്റിന്, രണ്ടാളും ശിക്ഷ അനുഭവിക്കണം എന്നൊക്കെ പറയുന്ന മനുഷ്യരെ കണ്ടു. രണ്ട് മനുഷ്യർ പ്രേമിക്കുന്നതോ, രതിയിൽ ഏർപ്പെടുന്നതോ ഒക്കെ അവരുടെ വളരെ പേർസണൽ ആയ കാര്യമാണ്. അതിലെ ശരിയും, തെറ്റുമൊക്കെ അവരുടെ മാറ്റർ ആണെന്നും സ്മിത ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇവിടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എന്റെ പോയിന്റ് ഇത്രയുമാണ്. ഒരു പെണ്ണിനെ പ്രേമിച്ചു ഗർഭിണിയാക്കിയിട്ടുണ്ടെങ്കിൽ അബോർഷൻ ചെയ്യാനെങ്കിലും കൂടെ നിൽക്കേണ്ടതാണ് മര്യാദ, മനുഷ്യത്വം. നീ ഒറ്റയ്ക്ക് പോയി എന്താച്ചാ ചെയ്തോ എന്ന് പറയരുത്. ഒറ്റയ്ക്ക് ആശുപത്രിയിൽ പോയാൽ എന്താ കുഴപ്പം എന്ന് ആക്രോശിക്കരുത്. തന്റെ ശാരീരിക അവശതകളെ കുറിച്ച് പറയുന്ന അയാളുടെ പങ്കാളിയായിരുന്ന സ്ത്രീയോട് ഡ്രാമ കാണിക്കരുത് എന്ന് ആക്രോശിക്കുന്നത് ക്രൂവൽ ആണ്...ഒരു സ്ത്രീയുടെ ജീവന് പോലും അപകടമുണ്ടാകുന്ന തരത്തിൽ അശാസ്ത്രീയ അബോർഷന് അവരെ നിർബന്ധിച്ചു വിധേയയാക്കിയത്. പെൺകുട്ടി അമിത രക്തസ്രാവം വന്ന് ഒരാശ്രയവുമില്ലാതെ ഒറ്റക്കായി പോയ സമയത്തെങ്കിലും ഇയാൾ അവർക്കൊപ്പം ഉണ്ടാകാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു. അയാൾക്ക് കൂടി പങ്കാളിത്തമുള്ള ഒരു പ്രവൃത്തിയുടെ പരിണിത ഫലമയുണ്ടായ ശാരീരിക അവശതകളുടെ കാലത്ത് ആ പെണ്ണിനെ ഒറ്റയ്ക്കാക്കരുതായിരുന്നു. അപ്പുറത്തെ സ്ത്രീ വിവാഹിതയോ, അവിവാഹിതയോ, ഇനി ഒരു പ്രൊസ്റ്റിറ്റുട്ട് ആണെങ്കിൽ പോലും. അയാൾ ഗർഭിണിയാക്കിയ സ്ത്രീക്ക് അബോർഷൻ ചെയ്യാനുള്ള പിന്തുണയെങ്കിലും, ആ കാലയളവിൽ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയെങ്കിലും അവരെ ആ അവസ്ഥയിൽ എത്തിച്ച പുരുഷനുണ്ട്. ആ മാനുഷിക മര്യാദ ഈ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തില്ല എന്നത് കൊണ്ടാണ് രാഹുൽ മിനിമം ധർമ്മികത ഇല്ലാത്ത മനുഷ്യനാകുന്നത്.
അതയാൾക്ക് പറ്റാത്തത് അയാൾ ഒരു പൊളിറ്റിക്കൽ well known figure ആയത് കൊണ്ടാവും. അത്തരത്തിലുള്ളവർ ഇമ്മാതിരി പണിക്ക് പോവരുത്. പണി എടുത്തിട്ടുണ്ടെങ്കിൽ, അതിന്റെ തിരിച്ചടി സംഭവിക്കുമ്പോൾ ഒരാളെ ഒറ്റയ്ക്ക് അനുഭവിക്കാൻ വിട്ട് ആണഹങ്കാരം കാണിക്കുകയല്ല വേണ്ടത്.
മാനുഷികമായ ഉത്തരവാദിത്വം കാണിക്കണമായിരുന്നു. ആ സ്ത്രീ രാഹുലിൽ നിന്നും അനുഭവിച്ചത് മനുഷ്യത്വ രഹിതമായ ഇടപെടലാണ് എന്നത് അവരുടെ ശബ്ദത്തിൽ അറിയുന്നുണ്ട്. അത് കൊണ്ടാണ് ആ സ്ത്രീയ്‌ക്കൊപ്പം നിൽക്കുന്നത്. ഗർഭിണി ആയവൾക്ക് മാത്രമല്ല, ആക്കിയവനും ഉത്തരവാദിത്വമുണ്ട് ആ കുഞ്ഞിന്റെ കാര്യത്തിൽ.
നിങ്ങൾ ആരെങ്കിലും ഒരു പെണ്ണിനെ പ്രണയം നടിച്ചു എനിക്ക് കുഞ്ഞിനെ വേണമെന്നും പറഞ്ഞ് ഗർഭിണി ആക്കിയതിന് ശേഷം, പെൺകുട്ടി ഗർഭിണിയായ പ്രവർത്തിയിൽ തുല്യ പങ്കാളിത്തമുള്ള നിങ്ങളോട് സഹായം ആവശ്യപെടുമ്പോൾ, അവളുടെ ശാരീരിക അവശതകളെ കുറിച്ച് പറയുമ്പോൾ, നിങ്ങൾ അവളെ അപമാനിക്കുകയാണ് ചെയ്യുന്നതെങ്കിൽ, ഒരു ഗുളിക വാങ്ങി കൊടുത്ത് ഇനി നീ എന്താച്ചാൽ ആയിക്കോളു എന്ന് കയ്യൊഴിഞ്ഞ് സ്വന്തം കാര്യം നോക്കി പോകുന്നെങ്കിൽ അത് മനുഷ്യത്വരഹിതമാണ്. ആ പ്രവൃത്തിയുടെ പേരിലാണ് ശരിക്കും രാഹുൽ ശിക്ഷ അർഹിക്കുന്നതെന്നും സ്മിത വ്യക്തമാക്കുന്നു.