TOPICS COVERED

പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് മരിച്ച ഒമ്പതു വയസുകാരനെതിരെ അശ്ലീല കമന്റിട്ട യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്. മരിച്ച മുഹമ്മദ് സഹിലിന്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് മുഹമ്മദ് സഹിൽ അപകടത്തിൽ മരിച്ചത്. 

ഫെയ്സ്ബുക്കിൽ മരണവിവരം അറിയിച്ച് മുരളി കൃഷ്ണൻ എന്നയാൾ പങ്കുവെച്ച പോസ്റ്റിൽ ആകാശ് അശ്ലീല കമന്റിടുകയായിരുന്നു. മരിച്ച കുട്ടിയുടെ പിതാവ് വിദേശത്തായിരുന്നു. മകന്‍റെ  സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പിതാവിന് കഴിഞ്ഞിരുന്നില്ല. പിന്നീട് നാട്ടിലെത്തിയ അബ്ദുസലാമാണ് സുഹൃത്ത് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്‍റ് കണ്ടത്. തുടർന്ന് പുന്നപ്ര പൊലീസിലും സൈബർ സെല്ലിലും പരാതി നൽകുകയായിരുന്നു.

ENGLISH SUMMARY:

Cyber police arrest a youth for posting obscene comments about a 9-year-old boy who died in an accident. The accused was arrested following a complaint filed by the deceased child's family.