പഞ്ചഗുസ്തിയിൽ കരുതറിയിച്ച ഒരു കുടുംബത്തിന്‍റെ കഥയാണിത് . കൂടെ
75ാം വയസ്സിൽ പഞ്ച് പിടിക്കാൻ ആ കുടുംബത്തിലെ അമ്മ കൂടി ഇറങ്ങിയാൽ സംഗതി കളറാകില്ലേ?. തൃശൂർ കാരിയായ ആനി ഡേവിസ് പഞ്ച് പിടിച്ച് നേടിയത് 2 സ്വർണമാണ്. ജില്ലാ ആം റസ്ലിംങ് അസോസിയേഷൻ സംഘടിപ്പിച്ച പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലായിരുന്നു അമ്മയുടെ ഒന്നൊന്നര പ്രകടനം.
75 ആം വയസ്സിൽ പഞ്ചഗുസ്തിയ്ക്ക് ഇറങ്ങിയ ആനി ഡേവിഡ്. മകനും മരുമകളും കൊച്ചുമക്കളും പഞ്ചഗുസ്തിയിൽ സ്വർണ്ണം വാരിക്കൂട്ടിയവരാണ്. അങ്ങനെ
കൊച്ചുമക്കളുടെ നിർബന്ധം മൂലം പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാം എന്ന് നമ്മുടെ ആനി അമ്മുമ്മയും തീരുമാനിക്കുന്നു.
മത്സരങ്ങളിൽ പങ്കെടുക്കണമെന്ന ആഗ്രഹവും ഒരു പഞ്ചായി എടുത്തു. പിന്നീട് അങ്ങോട്ട് പരിശീലനമായി, അങ്ങനെ ജില്ലാ ആം റസ്‌ലിങ് അസോസിയേഷൻ സംഘടിപ്പിച്ച പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം കൈയ്ക്കാലാക്കി.
കന്നിയങ്കത്തിൽ മകൻ റോബർട്ടും അമ്മയുടെ കൂടെ കട്ടയ്ക്ക് നിന്നു. മത്സരിച്ച സൂപ്പർ സീനിയർ വലം,
ഇടം കൈ വിഭാഗങ്ങളിൽ രണ്ടിലും ആനി സ്വർണം നേടി. ആനി കൂടി രംഗത്ത് ഇറങ്ങിയതോടെ വലിയ ആവേശത്തിലും സന്തോഷത്തിലും ആണ് ഈ പഞ്ച് കുടുംബം.