mariyo-audio

TOPICS COVERED

‘അമ്മയെ കളയല്ലെ അപ്പാ, ഞങ്ങളെ കൂടെ കൂട്ടണെ’...കരഞ്ഞ് നിലവിളിക്കുന്ന മാരിയോ ജോസഫിന്‍റെ മകളുടെ വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ചോരയില്‍ കുളിച്ച് ജീജി മാരിയോ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. മാരിയോ ജോസഫിനൊപ്പമുള്ള അജ്മല്‍ എന്ന യുവാവിനെ ഒഴിവാക്കണമെന്ന് മകള്‍ പറയുന്നു എന്നാല്‍ തനിക്ക് പ്രിയപ്പെട്ടത് അജ്മലാണെന്നും മകളായ നീ ചത്താലും കുഴപ്പമില്ലെന്നും ഇയാള്‍ പറയുന്നു. ഇത് കേട്ട് പൊട്ടിക്കരയുന്ന മകള്‍ ഒരു പിതാവില്‍ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്നും പറയുന്നു. 

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരായ മാരിയോ ജോസഫും ജീജി മാരിയോയും ഒന്‍പതു മാസമായി അകന്ന് കഴിയുകയാണെന്ന് എഫ്ഐആര്‍. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെ കഴിഞ്ഞ മാസം 25 നാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ മാരിയോ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് ഇടിച്ചെന്നാണ് ജീജിയുടെ പരാതി. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികളായ മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും.

ജിജി മാരിയോയും മാരിയോ ജോസഫും പ്രൊഫഷണല്‍ പ്രശ്നങ്ങള്‍ കാരണം ഒന്‍പതുമാസമായി അകന്നു കഴിയുകയായിരുന്നു. പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഒക്ടോബര്‍ 25ന് വൈകീട്ട് അഞ്ചരയ്ക്ക് ജിജി ഭര്‍ത്താവായ മാരിയോയുടെ വീട്ടിലേക്ക് എത്തി. പ്രശ്നങ്ങള്‍ സംസാരിക്കുന്നതിനിടെ തര്‍ക്കമാവുകയും സെറ്റ്–ടോപ്പ് ബോക്സ് എടുത്ത് മാരിയോ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇടത് കയ്യില്‍ കടിച്ചു. തലമുടി പിടിച്ച് വലിച്ചു, ദേഹോപദ്രവം ഏല്‍പ്പിച്ചു. കയ്യിലുള്ള 70,000 രൂപയുടെ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്നും ജീജിയുടെ പരാതിയിലുണ്ട്.

ENGLISH SUMMARY:

Mario Joseph is at the center of a viral video showing a family dispute. The video depicts a disturbing scene involving Mario Joseph, Gigi Mario, and their daughter, highlighting allegations of domestic issues and child distress in Chalakudy, Kerala.