ട്രാവൽ വ്ലോഗ് വീഡിയോകളിലൂടെ സൈബറിടത്തിലെ നിറസാന്നിധ്യമാണ് അരുണിമ ബാക്ക്പാക്കർ. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. തുർക്കിയിൽ യാത്ര ചെയ്യവെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് അരുണിമ രംഗത്ത് വന്നിരുന്നു. ടാക്സി ഡ്രൈവർ സ്വകാര്യ ഭാഗം കാണിച്ച് അപമാനിച്ചതിന്‍റെ വീഡിയോ അടക്കം പുറത്തുവിട്ടാണ് അരുണിമ തനിക്കുണ്ടായ മോശം അനുഭവവും വിഷമവും പങ്കുവച്ചത്.
ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയപ്പോള്‍ വാഹന ഉടമ സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ചതിനെ കുറിച്ച് അരുണിമ തന്‍റെ വിഡിയോയില്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ചില വ്ലോഗർമാര് തന്‍റെ വീഡിയോ വെച്ച് മോശം കണ്ടന്‍റുകള്‍ ചെയ്തതിനെതിരെ പരാതി കൊടുത്തിരിക്കുകയാണ് അരുണിമ. കോഴിക്കോട് സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയിരിക്കുന്നത്.
മെസേജ് അയച്ചും കമന്‍റുകളിലൂടെയും ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ പരാതി കൊടുക്കണമെന്നും അരുണിമ പറയുന്നു. തന്നെ മോശമാക്കിയവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് വഴി തന്നെ താന്‍ പോകുമെന്നും അരുണിമ പറയുന്നു. വ്ലോഗർമാരുടെ പേര് പറഞ്ഞാണ് അരുണിമ പരാതി നല്‍കിയിരിക്കുന്നത്.