സൈബറിടത്ത് ഇപ്പോള്‍ വൈറല്‍ ചാലക്കുടിയിൽ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിലുണ്ടായ സംഘർഷമാണ്, ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് ഏറ്റുമുട്ടിയത്. മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തിരുന്നു. ഇരുവരുടെയും പഴയ പ്രസംഗങ്ങള്‍ കുത്തിപ്പൊക്കിയാണ് സൈബറിടത്തെ ട്രോള്‍.
നിങ്ങള്‍ നല്ല ദമ്പതികളായിരിക്കണം മക്കളേ എന്ന പ്രസംഗം ടാഗ് ചെയ്താണ് ട്രോള്‍ മഴ. ‘റീൽസിൽ കാണുന്ന കളിയും ചിരിയുമല്ല ജീവിതം. ഭർത്താവിന്റെ മുടിനെരച്ചോ ഭർത്താവിനെ ഉമ്മ വെച്ചോ. ഭർത്താവിന്‍റെ കണ്ണ് നിറയുന്നത് കണ്ടോ. എന്നൊക്കെ ചോദിച്ച ആളാ സുലൈമാൻ്റെ അടുത്ത് നിന്ന് അടിയും വാങ്ങി തലയിൽ ഒരു കെട്ടും കെട്ടി മോങ്ങി സോഷ്യൽ മീഡിയയുടെ മുന്നിൽ വന്നിരിക്കുന്നത്. ഉളുപ്പുണ്ടോ, ഇവരൊക്കെ ജോലിക്ക് പോവാതെ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന യൂദാസുമാരാണ്’ അങ്ങനെ പോകുന്നു കമൻ്റുകൾ.
അവരുടെ വയറ്റിപ്പിഴപ്പ് ആയിരുന്നു ആ തൊഴിൽ. റീൽസ് കണ്ട് റിയൽ ആണെന്ന് വിചാരിച്ചവർ ആണ് മണ്ടൻമാർ. നാട്ടിൽ ഉള്ള സർവ്വർക്കും ഉപദേശം കൊടുത്തു സ്വന്തം കാര്യത്തിൽ മറന്നു പോയെന്നും ചിലര്‍ പറഞ്ഞു.
9 മാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജീജി ഭർത്താവിനെ കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ മാരിയോ ജോസഫ് ഉപദ്രവിച്ചെന്ന് പൊലീസ് പറയുന്നു. ഇടതു കയ്യിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജീജിയുടെ പരാതിയിലുള്ളത്. 70,000രൂപ വിലയുള്ള ഫോൺ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്.
ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് അടിച്ചെന്നാണ് പരാതി. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികളായ മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മാരിയോക്കെതിരെ കേസ്. ജിജി മാരിയോയും മാരിയോ ജോസഫും തമ്മിൽ പ്രഫഷനല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതോടെ ഒന്‍പതുമാസമായി ഇരുവരും തമ്മിൽ അകന്നു കഴിയുകയായിരുന്നു. പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഒക്ടോബര്‍ 25ന് വൈകീട്ട് അഞ്ചരയ്ക്ക് ജിജി ഭര്‍ത്താവായ മാരിയോയുടെ വീട്ടിലെത്തി. സംസാരിക്കുന്നതിനിടെ തര്‍ക്കമാവുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നു. സെറ്റ്–ടോപ്പ് ബോക്സ് എടുത്ത് മാരിയോ ജീജിയുടെ തലയ്ക്ക് അടിച്ചു. തുടർന്ന് ഇടത് കയ്യില്‍ കടിക്കുകയും തലമുടി പിടിച്ച് വലിക്കുകയുമായിരുന്നു.