TOPICS COVERED

അമ്മയും സുഹൃത്തും ചേർന്നു പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദിച്ചു പരുക്കേൽപിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ ഇന്നലെ വൈകിട്ടു കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നും എട്ടാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ടു വയസ്സുകാരനാണു മർദനമേറ്റത്. 

ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്ലാറ്റിലാണു കുട്ടിക്കൊപ്പം ഇവർ താമസിച്ചിരുന്നത്. യുവതിയും ആൺസുഹൃത്തും ഒരുമിച്ചു കഴിയുന്നതിനെ കുട്ടി എതിർത്തതിലുള്ള വൈരാഗ്യമാണു മർദനത്തിനു പിന്നിൽ. കുട്ടി അമ്മയ്ക്കൊപ്പം കിടന്നതും പ്രകോപനമായി

‘കഴിഞ്ഞ ദിവസം അവര്‍ക്ക് ഒന്നിച്ചു കിടക്കണമെന്ന് പറഞ്ഞ് ഒരു മുറിയില്‍ കയറി. ഞാന്‍ അവരുടെ നടുവില്‍ കയറിക്കിടന്നു, ചേട്ടനോട് മാറാന്‍ പറഞ്ഞപ്പോള്‍ തയ്യാറായില്ല, അവരെ തൊട്ടാല്‍ എന്നെ അടിക്കുമെന്ന് പറഞ്ഞു, ഞാന്‍ അവിടെത്തന്നെ കിടന്നു, അമ്മയെ പിടിച്ച് അടുത്ത മുറിയില്‍ കിടക്കാമെന്ന് പറഞ്ഞു, അപ്പോള്‍ ആ ചേട്ടന് ദേഷ്യം വന്നു, അയാള്‍ തന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ബാത്റൂമിന്റെ ഡോറില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചു, ഇതെല്ലാം കണ്ടിട്ടും അമ്മ ഒന്നും മിണ്ടിയില്ല, എന്നെ ചവിട്ടി താഴെയിട്ടു, എന്നിട്ടും അമ്മ ഒരക്ഷരം മിണ്ടിയില്ലെന്നും കുട്ടി പറയുന്നു.തുടര്‍ന്ന് അമ്മ തന്റെ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചു’ കുട്ടി പറയുന്നു. 

അടുത്ത കാലത്താണ് അമ്മയുടെ ആണ്‍സുഹൃത്ത് വീട്ടിലെത്തുന്നത്. എന്നാല്‍ ഇയാള്‍ വീട്ടില്‍ വരുന്നത് ഇഷ്ടമല്ലാതിരുന്ന കുട്ടി പലതവണയായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആണ്‍സുഹൃത്തും പിന്നാലെ അമ്മയും കുട്ടിയെ മര്‍ദിക്കുകയും ദേഹത്താകെ മാന്തിപ്പൊളിക്കുകയുമായിരുന്നു. കുഞ്ഞ് ഇപ്പോള്‍ പിതാവിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത് . സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനല്‍ അവതാരകയുമാണ് അമ്മ. ആണ്‍സുഹൃത്ത് യുട്യൂബ് ചാനലിലെ സഹപ്രവര്‍ത്തകനാണ്.

ENGLISH SUMMARY:

Child abuse is a serious crime. This article reports on a case in Kerala where a mother and her friend allegedly abused a minor, leading to their arrest and a police investigation.