കാസർകോട് കുമ്പള ടോൾ ബൂത്തിൽ പൊലീസ് വലിച്ച് ഇറക്കി കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ കേസ്. മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെതിരെ കേസെടുത്തത്. ടോൾ പ്ലാസയ്ക്ക് അരികെ നിന്ന യുവാവ് പോലീസിനെ കണ്ടു ഓടി പോകാൻ ശ്രമിച്ചപ്പോൾ കസ്റ്റഡിയിൽ എടുത്തു എന്നാണ് എഫ്ഐആർ.
എന്നാൽ ഇത് തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പോലീസുമായി തർക്കിച്ച യുവാവിനെ വലിച്ചെറക്കി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെ ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ മണിക്കൂറുകൾ റോഡിൽ നിൽക്കേണ്ട അവസ്ഥ വന്നു. വിഷയത്തിൽ ഡിജിപി ക്കും ബാലവകാശ കമ്മീഷൻ ഉൾപ്പെടെ കുടുംബം പരാതി നൽകി.