kothamangalam-suicide

TOPICS COVERED

കോതമംഗലം ഇന്ദിരഗാന്ധി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി മാങ്കുളം സ്വദേശിനി നന്ദനയുടെ മരണത്തില്‍ ദുരൂഹ ആരോപിച്ച് കുടുംബം. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നന്ദനയുടെ കാല്‍ നിലത്തു മുട്ടിയാണ് നില്‍ക്കുന്നതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. നന്ദനയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ആരുമായും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും കോളജില്‍ മറ്റ് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും അസ്വഭാവികത കാണുന്നില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. 

നെല്ലിക്കുഴിയിലെ കോളജ് കോംപൗണ്ടിലെ ഹോസ്റ്റലിലാണ് നന്ദന താമസിച്ചിരുന്നത്. ശനി, ഞായര്‍ അവധിയെ തുടര്‍ന്ന് നന്ദനയുടെ മുറിയില്‍ താമസിച്ചിരുന്ന മൂന്നുപേര്‍ വീട്ടിലേക്ക് പോയിരുന്നു. ഇതിലൊരാള്‍ കഴിഞ്ഞ ദിവസം എട്ട് മണിക്ക് മടങ്ങിയെത്തി പരിശോധിച്ചപ്പോളാണ് നന്ദനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

സമൂഹമാധ്യമങ്ങളിലടക്കം സജീവമായിരുന്നു നന്ദന. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത നിലയിലാണ്. പ്രാഥമിക പരിശോധനയില്‍ നന്ദനയുടേത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. നന്ദനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:

College student death is under investigation in Kerala. The family suspects foul play in the death of Nandana, a first-year student at Indira Gandhi College in Kothamangalam, who was found hanging in her hostel room.