pampadymurder

TOPICS COVERED

കുടുംബകലഹത്തെ തുടര്‍ന്ന് കോട്ടയം പാമ്പാടിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. അറുപത്തിനാലുകാരനായ സുധാകരന്‍ അന്‍പത്തിയെട്ടുവയസുളള ഭാര്യ ബിന്ദുവിനെയാണ് കൊലപ്പെടുത്തിയത്.

ഇല്ലിവളവിന് സമീപമുളള  മാടവനയില്‍ വീട്ടില്‍ രാവിലെ പതിനൊന്നരയോടെയാണ് കൊലപാതകവും ആത്മഹത്യയും ഉണ്ടായത്. ഭാര്യ ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം സുധാകരന്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഇവരുടെ മൂത്തമകന്‍ ഒാട്ടോറിക്ഷ ഒാടിക്കുന്ന സുദീപ് വീട്ടിലെത്തിയപ്പോഴാണ് രക്തംവാര്‍ന്ന് നിലത്തു കിടക്കുന്ന അമ്മയെ കാണുന്നത്. തൊട്ടടുത്ത മുറിയില്‍ അച്ഛന്‍ സുധാകരനെ തൂങ്ങിയ നിലയിലും കാണപ്പെട്ടു. ദാമ്പത്യപ്രശ്നമാണ് കാരണമെന്നാണ് നിഗമനം.

പാറമടയില്‍ ജോലിക്ക് പോയിരുന്ന സുധാകരന്‍ അടുത്തിടെ പെയിന്‍റിങ് ജോലിക്കും പോയിരുന്നു. ബിന്ദു നാഗമ്പടത്തെ ഹോട്ടലില്‍ ജോലിക്ക് പോകുമായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരില്‍ നിന്ന് പാമ്പാടി പൊലീസ് മൊഴി രേഖപ്പെടുത്തി.

ENGLISH SUMMARY:

Kerala crime news reports a tragic murder-suicide in Kottayam's Pampady, stemming from a family dispute. A husband killed his wife before taking his own life, shocking the local community.