jesna-hospital

TOPICS COVERED

ഗുരുവായൂരിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്‌ന സലിം ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന്റെ വിഡിയോയും ജസ്‌ന പുറത്ത് വിട്ടിട്ടുണ്ട്. എന്തിനാണ് ആളുകൾ തന്നെ ഇങ്ങനെ വെറുക്കുന്നതെന്ന് വിഡിയോയിൽ ജസ്‌ന ചോദിക്കുന്നു. കൈ മുറിച്ചാണ് ആത്മഹത്യാ ശ്രമം. കൈയിൽ നിന്നും ചോരയൊലിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ ഉണ്ട്.

jesna-saleem

കഴിഞ്ഞ ദിവസം ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ഷൂട്ട് ചെയ്ത ജസ്ന സലീമിനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിലാണ് റീല്‍സ് ചിത്രീകരിച്ചത്. മുന്‍പും ജസ്ന ക്ഷേത്ര പരിസരത്ത് റീല്‍സ് എടുത്തിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

temple-jasna

ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് അന്ന് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് നേരത്തെ കേസെടുത്തത്.

ENGLISH SUMMARY:

Jasna Salim's suicide attempt highlights the severe impact of online backlash following the Guruvayur reels controversy. The incident underscores the need for responsible social media behavior and awareness of legal restrictions at religious sites.