ഒന്നാം നമ്പർ തള്ള് നിരന്തരം നടത്തിയിട്ട് അമേരിക്കയിൽ ചികിത്സക്ക് വിമാനം കയറുന്ന പിണറായി വിജയന് തുടർചികിത്സ കേരളത്തിലെ സർക്കാരുശുപത്രിയിൽ നടത്താൻ ചങ്കൂറ്റമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. അതിനുള്ള കരുത്തൊന്നും ആ കുപ്രസിദ്ധ ഇരട്ടച്ചങ്കിൽ ഉണ്ടാകില്ലെന്നറിയാം. എന്നാലും പറയുകയാണ്. കെട്ടിടം ഇടിഞ്ഞു വീണ് ബിന്ദു മരിച്ച മെഡിക്കൽ കോളേജിന്റെ മുന്നിൽ നിന്നും മരുന്നും ശാസ്ത്രക്രിയ ഉപകാരങ്ങളും സൂചിയും നൂലും പഞ്ഞിയും പോലുമില്ലാത്ത സർക്കാർ ആശുപത്രികളുടെ മുന്നിൽ നിന്നും ആരോഗ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന കപ്പൽ കണക്കുള്ള തള്ളുകൾ താങ്കളും ഏറ്റുപറയും മുന്നേ ഉളുപ്പില്ലാത്ത നാവുകൾ ഒന്ന് ഫിനോൾ ഒഴിച്ച് കഴുകണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

അമേരിക്കയെ കവച്ചു വയ്ക്കുന്ന തിരക്കിൽ അതിസമ്പന്നർ പോലും ചികിത്സിക്കാൻ കാത്ത് നിൽക്കുന്ന കേരളത്തിലെ ആശുപത്രികളിൽ നിന്ന് കേൾക്കുന്ന പാവപ്പെട്ടവരുടെ നിലവിളി കേൾക്കണം കപ്പിത്താനെ നിങ്ങൾ. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും പരിഗണിക്കുന്നില്ലെന്ന് പരിതപിച്ച വേണു മരണപ്പെട്ടത്തിന്റേയും കാരണഭൂതൻ നിങ്ങൾ തന്നെയാണ്. 

ഈ പി ആർ തള്ളുകൾ കേട്ട് മരിച്ച മനുഷ്യരുടെ കൊലപാതകത്തിന്റെ പാപക്കറ വൃത്തിയാകട്ടെ. എങ്കിലും ഈ കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കാൻ പിണറായി വിജയനും വീണ ജോർജ്ജിനും കൊട്ടാരം വിദൂഷകർക്കും ഒഴിവാക്കാൻ ആകില്ല. കോടികൾ മുടക്കി നടത്തിയ അതിദരിദ്രർ ഇല്ലെന്നുള്ള തള്ള് നടന്നതിന്റെ ഒരാഴ്ചക്കക്കം സർക്കാർ ആശുപത്രിയിൽ അവഗണിക്കപ്പെട്ട് മരിച്ച വേണുവിനെ പോലുള്ള അതിസമ്പന്നരെ താങ്കൾ കാണാതെ പോകല്ലേ. 

ഒന്നാം നമ്പർ തള്ളിനിടയിൽ ഇതുപോലെ മരിക്കുന്ന മനുഷ്യർക്ക് വേണ്ടിയും ഒരു ആഗോള സംഗമം നടത്താവുന്നതാണ്. അവരുടെ മരിച്ചടക്ക് ചടങ്ങിന് വാങ്ങിയ സാധങ്ങനളുടെ നികുതിയിൽ നിന്ന് തന്നെ അതിനായി കോടികൾ വകമാറ്റാവുന്നതുമാണ്. ഇത്തരം ഇൻസ്റ്റിറ്റ്യൂഷണൽ മർഡറുകളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കൂട്ടി എത്രയും വേഗത്തിൽ ഒരു ഭരണകൂട കൊലപാതക കോൺക്ലേവ് നടത്തണം സർ... 

ഈ കപ്പൽ മുഴുവൻ സാധാരണക്കാരുടെ കണ്ണീർ കടലിൽ മുങ്ങിത്താഴാൻ പോകാണ് സർ... സാധാരണക്കാരെ മുതൽ ശബരിമല വരെ കൊള്ളയടിച്ചതുമായി കടന്നുകളയാൻ നിങ്ങൾ കയറിയ ഈ കപ്പലിന്റെ മേൽ നിങ്ങൾ അവഗണിച്ച മനുഷ്യരുടെ ശാപമേഘങ്ങൾ ഇടിച്ചക്കുത്തി പെയ്തൊഴിയാണ് സർ... ഇങ്ങനെ ഉളുപ്പില്ലാതെ ഇനിയും തള്ളാൻ നാണമുണ്ടോ സർ എന്ന് കുറിച്ചുകൊണ്ടാണ് ജോന്‍റോ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Kerala healthcare criticism is the main focus of this article. Congress leader Jinto John criticizes Pinarayi Vijayan's treatment in the US and highlights issues in Kerala's government hospitals.