എസ്കവേറ്റര്‍ വളയം പിടിക്കുന്ന സര്‍ട്ടിഫൈഡ് ഡ്രൈവര്‍മാകാനൊരുങ്ങി 25 വനിതകള്‍. വോള്‍വോ ഗ്രൂപ്പും– സംസ്ഥാന തൊഴില്‍വകുപ്പും ചേര്‍ന്നാണ് വോള്‍വോ ഉരുക്കു വനിത – സ്ത്രീ ശാക്തീകരണ പദ്ധതി നടപ്പാക്കുന്നത്. ഏഴുപതു ദിവസം കൊണ്ടു 420 മണിക്കൂര്‍ പരിശീലനത്തിനു ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
ആത്മവിശ്വാസമാണ് കൈമുതല്‍. ഒരു ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന വലിയ സന്ദേശമാണ് ഈ ഇരുപത്തിയഞ്ചു പേരും നല്‍കുന്നത്. പരിശീലനം കഴിഞ്ഞാല്‍ ജീവിത വരുമാനമായി ഈ തൊഴില്‍ തുടരാന്‍ തന്നെയാണ് എല്ലാ വരുടേയും തീരുമാനം. കേരളത്തിലെ ആദ്യ വനിതാ എക്സവേറ്റര്‍ സംഘമാണ് സര്‍ട്ടിഫൈഡ് ഓപ്ഫറേറ്റര്‍മാരായി മാറാന്‍ പോകുന്നത്.
വോള്‍വോയും ചവറ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം പരിശീലനം നല്‍കുന്നച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിങ്ങ് സൊസൈറ്റിയാണ്. ഇതിനായി വോള്‍വോയാണ് എക്സവേറ്റര്‍ നല്‍കിയത്. 420 മണിക്കൂര്‍ പരിശീലനത്തിനുശേഷം പുറത്തിറങ്ങുന്ന ഈ വനിതകള്‍ എക്സവേറ്ററുമായി ഇനി നിരത്തുകളില്‍ കാണും.