സൈക്കിളിൽ കേരള യാത്രയുമായി നെതർലാൻഡ്‌സിൽ നിന്നെത്തിയ കുടുംബം. ഒരാഴ്ചമുമ്പ് കൊച്ചിയിലെത്തിയ ഇവർ ചെറായി, തൃശൂർ, അതിരപ്പിള്ളി എന്നിവിടങ്ങളിൽ യാത്ര ചെയ്ത് തട്ടേക്കാടുമെത്തി.
നെതർലാന്‍റ്സ് സ്വദേശികളായ മാക്സ്, ഭാര്യ സൂസൻ, മകൻ സാം എന്നിവരാണ് സൈക്കിളിൽ ലോകം ചുറ്റുന്നത്. രണ്ട്സൈക്കിളുകളിൽ ഒന്നിന്‍റെ പിന്നിലായി കുട്ടിക്ക് വേണ്ടി പ്രത്യേക സീറ്റ് ഘടിപ്പിച്ചിട്ടുണ്ട്. നാല്പതോളം രാജ്യങ്ങൾ ഇതിനോടകം സന്ദർശിച്ചു. എയർപോർട്ടിൽ ലാന്‍ഡ് ചെയ്ത് കഴിഞ്ഞാൽ, സൈക്കിളിലാണ് തുടർന്നുള്ള യാത്രകൾ. തട്ടേക്കാട് എത്തിയ കുടുംബം പക്ഷി നിരീക്ഷണമെല്ലാം കഴിഞ്ഞ് മൂന്നാറിലേക്ക് യാത്ര തിരിച്ചു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഇവർ നെതർലാൻസിലേക്ക് മടങ്ങും.