madhav-gymtrainer

തൃശൂര്‍ ഒന്നാംക്ലല്ലില്‍ ഫിറ്റ്നസ് പരിശീലനകനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണംകാരണം വ്യക്തമാകൂ. 

തൃശൂര്‍ ഒന്നാംക്കല്ല് സ്വദേശിയായ ഇരുപത്തിയെട്ടുക്കാരന്‍ മാധവ് ആണ് മരിച്ചത്. മണി, കുമാരി ദമ്പതികളുടെ മകനാണ്. ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്നസ് സെന്‍ററില്‍ പരിശീലകനായി പോകാറുണ്ട്. ഇന്നു പക്ഷെ, നാലര കഴിഞ്ഞിട്ടും എണീറ്റില്ല. വാതില്‍ തുറക്കാതെ വന്നപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ വീട്ടുകാര്‍ തള്ളിത്തുറന്നു. അപ്പോഴാണ്, കിടപ്പുമുറിയിലെ കട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയും മാധവും മാത്രമാണ് വീട്ടില്‍ താമസം. ദീര്‍ഘകാലമായി ഫിറ്റ്നസ് പരിശീലകനാണ്. ആരോഗ്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. വിവാഹ ആലോചനകള്‍ അന്തിമഘട്ടത്തിലായിരുന്നു. അടുത്ത മാസം ഉറപ്പിക്കാനിരിക്കെയാണ് മരണം. 

ENGLISH SUMMARY:

Gym trainer death has shocked Thrissur. The 28-year-old fitness instructor was found dead in his bedroom, suspected to be from a cardiac arrest.