lpg-cylinder

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ അടുക്കളയിലേക്കും എത്തിത്തുടങ്ങി. എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ് 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും. യുദ്ധത്തെ തുടര്‍ന്ന് ബുക്കിങ് കൂടിയതാണ് കാരണം. വാണിജ്യ സിലിണ്ടര്‍ വിതരണത്തിനും നിയന്ത്രണം. ഇത് ഹോട്ടലുകള്‍, കന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. 

രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും  കൂട്ടി. കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. വാണിജ്യ സിലിണ്ടറുകൾക്ക് ഈ വർഷം 302.5 രൂപയാണ് കൂട്ടിയത്. വിലവർധന പ്രാബല്യത്തിലായി. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോളതലത്തിൽ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.  

വിലവർധനയ്ക്കു പിന്നാലെ പാചക വാതക സിലണ്ടറുകളുടെ വിതരണവും നിയന്ത്രിക്കുന്നത് വീടുകളെയും വ്യവസായ മേഖലെയും ഒരു പോലെ ബാധിക്കുമെന്ന് വിതരണക്കാർ. വാണിജ്യ സിലണ്ടറുകളുടെ റീഫില്ലിങ്ങ് ഉൾപ്പെടെ നിയന്ത്രിച്ചിരിക്കുകയാണ് ഇതിൽ സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും ആൾ ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ അംഗം ബാബു ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

The impact of the West Asian conflict has begun reaching household kitchens as well. Restrictions have been imposed on LPG bookings across the country. Domestic LPG cylinders can now be booked only once every 25 days. The restriction has been introduced following a surge in bookings amid concerns triggered by the ongoing war. Distribution of commercial cylinders has also been restricted, which is expected to affect the functioning of hotels, canteens, and other food businesses.