linto-wife-police

TOPICS COVERED

ഭാര്യ പൊലീസായതിന്‍റെ സന്തോഷം പങ്കിട്ട് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്. തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഈ സന്തോഷ വിവരം എംഎല്‍എ പങ്കുവച്ചത്. മന്ത്രി മുഹമ്മദ് റിയാസും അഭിനന്ദിച്ച് രംഗത്ത് എത്തി. ‘എന്റെ പാതി അനു അങ്ങനെ പൊലീസായി അവളുടെ കഠിനാധ്വാനത്തിൻ്റെ ഫലം, ഒരു ബിഗ് സല്യൂട്ട് മോളെ’ എംഎല്‍എ കുറിച്ചു.

‘ലിൻ്റോ നമ്മുടെ മുത്താണ്.മുത്തിന്‍റെ അനുഷ ട്രെയിനിംഗ് കഴിഞ്ഞ് പോലീസായി. ആശംസകൾ ’ എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്. മുക്കം സ്വദേശിനിയാണ് കെ. അനുഷ. തിരുവമ്പാടി എം.എല്‍.എയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കല്‍ ജോസഫിന്‍റെയും അന്നമ്മയുടെയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്‍റെയും ലതയുടേയും മകളാണ് അനുഷ.

ENGLISH SUMMARY:

Linto Joseph MLA is celebrating his wife's achievement in becoming a police officer. The MLA shared his joy on Facebook, receiving congratulations from Minister Muhammad Riyas.