TOPICS COVERED

കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. ഈ മാസം 29 ന് അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ചാണ് വിവാഹം നടക്കുന്നത്. വധു സ്വന്തം മണ്ഡലത്തിൽ നിന്ന് തന്നെയാണ്. 

കാലടി മാണിക്യമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് ലിസി ദമ്പതികളിലെ മകൾ ലിപ്സിയാണ് വധു. നാളെ മാണിക്യമംഗലം പള്ളിയിലാണ് മനസമ്മതം. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി. 

അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിൻറെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ. എം.എ, എം.ഫിൽ ബിരുദധാരിയായ റോജി 2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, എൻ.എസ്‌.യു.ഐ ദേശീയ  പ്രസിഡന്റായിരുന്നു. നിലവിൽ എഐസിസി സെക്രട്ടറി കൂടിയാണ് റോജി.

ENGLISH SUMMARY:

Roji M John is set to marry Lipcy Paulose. The wedding of the Angamaly MLA will take place at Angamaly Basilica Church on the 29th of this month.