TOPICS COVERED

കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് സിപിഐയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് ശക്തമായ എതിര്‍പ്പ് അറിയിക്കും, മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് വിയോജിപ്പ് അറിയിക്കും എന്നൊക്കെ നേതൃത്വം വ്യക്തമാക്കുമ്പോഴും ഏതറ്റം വരെ പോകാന്‍ കഴിയുമെന്ന ആശയക്കുഴപ്പം നേതൃത്വത്തിനുണ്ട്. സിപിഐയെ അവഗണിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി നല്‍കിയ ഉറപ്പു പോലും പാലിക്കപ്പെടാതെ വന്ന സാഹചര്യത്തില്‍ പറഞ്ഞു പറ്റിച്ചതിന്റെ കടുത്ത അതൃപ്തിയാണ് പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത്.

ഇപ്പോഴിതാ സിപിഐയുടെ അവസ്ഥയെ പരാമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. കറിവേപ്പിലക്ക് പോലും ഇതിലും വിലയുണ്ടെന്നും എത്ര നാൾ ഈ അപമാനം സഹിച്ചു ഇങ്ങനെ തുടരാൻ സാധിക്കും എന്നും അബിന്‍ ചോദിക്കുന്നു. പിണറായി വിജയൻ ഒരു പുൽനാമ്പിന്റെ വില പോലും കൊടുത്തിട്ടില്ലെന്നും അബിന്‍ പറയുന്നു.

കുറിപ്പ്

സി.പി.ഐ എന്ന പ്രസ്ഥാനത്തിന്റെ നേതാക്കന്മാർക്ക് നട്ടെല്ല് ഉണ്ടെങ്കിൽ തിരുത്തിക്കണം എന്ന് ഞാൻ പറയുന്നില്ല, കാരണം അതില്ല എന്ന് നേരത്തെ തെളിയിച്ചതാണ്. മര്യാദക്ക് വിളിച്ചു ഒരു ചർച്ച എങ്കിലും നടത്തിക്കാൻ അവർ തയ്യാറാകണം. ഇത് ചുമ്മാ കറിവേപ്പിലക്ക് പോലും ഇതിലും വിലയുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടാമത്തെ വെല്ലുവിളിയാണ് സി.പി.ഐ നടത്തുന്നത്. ഒന്ന് അജിത് കുമാറിന്റെ കേസിൽ ആയിരുന്നു. രണ്ടാമത് ഇപ്പൊ പി.എം.ശ്രീയിലും. രണ്ടിലും പിണറായി വിജയൻ ഒരു പുൽനാമ്പിന്റെ വില പോലും കൊടുത്തിട്ടില്ല. എത്ര നാൾ ഈ അപമാനം സഹിച്ചു ഇങ്ങനെ തുടരാൻ സാധിക്കും?

ബൈ ദി ബൈ.. അതിനിടക്ക് എ.ബി.വി.പിയും വിദ്യാഭ്യാസ മന്ത്രിയും കൂടി പി.എം.ശ്രീ എഗ്രിമെന്റ് ഒപ്പിടൽ ആഘോഷിച്ചു എന്ന് കേൾക്കുന്നുണ്ട്. ഇടക്ക് ഇടക്ക് ഫെഡറലിസം വേണം എന്ന് പറഞ്ഞു സംഘി സർക്കാർ തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ചു യൂണിവേഴ്സിറ്റിയുടെ മണ്ടയ്ക്കും ഗവർണറുടെ മുന്നിലേക്കും സമരം ആയി വന്ന് വീഴുന്ന ഒരു വിദ്യാർത്ഥി നേതാവും പ്രസ്ഥാനവും ഉണ്ടായിരുന്നു.. അവരൊക്കെ ഇപ്പൊ എവിടെയാണോ എന്തോ.. ലേശം ഉളുപ്പ്

ENGLISH SUMMARY:

CPI Kerala is under pressure after the state government signed the PM Shree scheme. This situation highlights the challenges and disagreements faced by CPI within the LDF government.