തൃശൂരില്‍ പുതിയൊരു വിനോദസഞ്ചാര കേന്ദ്രം സജ്ജമായി. കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചിരുന്ന കച്ചിത്തോടിനെ വികസിപ്പിച്ചാണ് വിനോദസഞ്ചാര കേന്ദ്രം. തോടിനു ചുറ്റും ഒന്നേക്കാല്‍ കിലോമീറ്ററാണ് നടപ്പാത. അഞ്ചു കോടി രൂപ ചെലവിട്ടാണ് ടൂറിസ്റ്റ് കേന്ദ്രം തുറക്കുന്നത്.
കച്ചിത്തോട് ഇനി കച്ചിത്തോട് ഡാം ആയി മാറി. വെള്ളാനി മലയുടെ താഴെയുള്ള കുടിവെള്ള സ്ത്രോതസ്. തൃശൂര്‍ മാടക്കത്തറ പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകള്‍ക്കു കുടിവെള്ളം നല്‍കുന്ന ഇടം. തോടിനെ സംരക്ഷിച്ച് ചുറ്റും കല്‍മതില്‍ കെട്ടി. ഇതിനെല്ലാം പുറമെ ഒന്നേക്കാല്‍ മീറ്റര്‍ ദൂരമുള്ള നടപ്പാത. വിനോദസഞ്ചാരികള്‍ക്കു താമസിക്കാനുള്ള ഇടം മാടക്കത്തറ പഞ്ചായത്ത് പണിയുന്നുണ്ട്. പ്രവേശന ടിക്കറ്റിന്‍റെ നിരക്ക് തീരുമാനിച്ചിട്ടില്ല. ചുറ്റിലും ഇരിക്കാന്‍ പ്രത്യേക ഇരിപ്പടവും സജ്ജമാക്കിയിട്ടുണ്ട്. എല്ലാംക്കൊണ്ടും സുന്ദരമായ ഇടം.