വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിൽ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക് . തിരുവനന്തപുരം പള്ളിപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

കരിച്ചാറ സ്വദേശി സുന്ദരന്‍റെ കാലിലാണ് പേസ് മേക്കറിന്‍റെ ഭാഗങ്ങള്‍ തുളച്ചു കയറിയത്. ചൊവാഴ്ച മരണപ്പെട്ട പള്ളിപ്പുറംസ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിലെ പേസ് മേക്കർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു. ഇതിന്‍റെ ചീളാണ് സമീപത്ത് നിന്ന സുന്ദരിന്‍റെ കാൽമൂട്ടിലേക്ക് തുളച്ചുകയറിയത്.

പരിഭ്രാന്തരായ വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദ്രോ​ഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണ മരണ ശേഷം പേസ് മേക്കർ നീക്കം ചെയ്യാറുണ്ട് .

എന്നാല്‍ വീട്ടിൽ വച്ചായിരുന്നു വയോധികയുടെ മരണം സംഭവിച്ചത്. മരണശേഷം വീട്ടുകാർ പേസ് മേക്കർ ഘടിപ്പിച്ചിരുന്ന വിവരം ആശുപത്രി അധികൃതരെ വിളിച്ചറിയിച്ചിരുന്നു.

ENGLISH SUMMARY:

Pace maker explosion injures one during funeral. The incident occurred during the cremation of an elderly woman in Pallipuram, Thiruvananthapuram, when the pace maker implanted in her body exploded.