plastic-kollam

പ്ലാസ്റ്റിക് പൊതുവേ നമുക്കൊരു ശല്യമാണല്ലോ? എന്തുചെയ്യുമെന്നോര്‍ത്ത് തലവേദനയും. എങ്കില്‍ ഇനി കാണാന്‍ പോകുന്ന ദൃശ്യങ്ങള്‍ നിങ്ങളെ ചുരുങ്ങിയപക്ഷം അമ്പരപ്പിക്കും. വരൂ ഒരു യാത്രപോകാം, കൊല്ലം വള്ളിക്കാവിലെ അമൃത എ‍ന്‍ജിനിയറിങ് കോളജിലെ എക്സിബിഷന്‍ വേദിയിലേക്ക്. 

എക്സിബിഷനില്‍ കാണുന്ന സോഫ, കസേര , പില്ലോ എന്നു വേണ്ട ചവിട്ടുമെത്ത വരെ നിര്‍മിച്ചത് ഉപയോഗ ശൂന്യമായ പ്ലാസ്റ്റ‌ിക് കൊണ്ടാണ്. അതും ഇക്കാണുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് . അമൃത മഠത്തിലെ ഗവേഷണ വിഭാഗം  പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച് വിജയകരമാക്കിയ മാതൃകയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഇല്ലാതാക്കാമെന്നു മാത്രമല്ല മനോഹരമായി പുനരുപയോഗിക്കുകയും ചെയ്യാം.

ഇതു നേരില്‍ കാണണമെന്നുള്ളവര്‍ കരുനാഗപ്പള്ളിയില്‍ അമൃതകോളജിലെത്താം18 ആം തീയതിവരെയാണ് പ്രദര്‍ശനമുള്ളത്. രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് പ്രവേശനം.

ENGLISH SUMMARY:

Amrita Engineering College in Vallikkavu, Kollam, is hosting a remarkable exhibition showcasing successful models of plastic recycling. Furniture like sofas, chairs, and pillows, along with doormats, made entirely from waste plastic are on display. This initiative by the Amrita Math research division offers a solution to the plastic menace. The exhibition is open until the 18th.