TOPICS COVERED

ജി.ദേവരാജന്‍റെ ഓര്‍മകളുമായി ജന്മനാട്ടിലെ മ്യൂസിയം. സംസ്ഥാനത്തെ തന്നെ ആദ്യത്തെ മ്യൂസിയത്തില്‍ എഴുതാനുപയോഗിച്ച കസേരമുതല്‍ കയ്യെഴുത്തു പ്രതികള്‍ വരെയുണ്ട്. പരമ്പരാഗത ശൈലിയില്‍ നിന്നു വ്യത്യസ്തമായി ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമായ രീതിയിലാണ് ഡിസൈന്‍.

മ്യൂസിയത്തിലേക്ക് കയറുമ്പോള്‍ തന്നെ ദേവരാജന്‍ മാഷിന്‍റെ ഗാനങ്ങളാണ് സ്വാഗതം ചെയ്യുന്നത്. പിന്നീട് ജീവിത ചരിത്രം വിവരിക്കുന്ന ചെറു വിവരണമടങ്ങിയ  ഫോട്ടോ.  എഴുതാനുപയോഗിച്ച കസേര, കയ്യെഴുത്ത് പ്രതികള്‍, ഗ്രാമഫോണ്‍, ഹാര്‍മോണിയം എല്ലാം ഇവിടുണ്ട്.അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങള്‍സംഗീത ലോകത്തിനു സമ്മാനിച്ച ഷഡ്കാല പല്ലവികള്‍എന്നിവയും ഇവിടെ കാണാം

വയലാര്‍, പി.ഭാസ്കരന്‍,ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെ അനശ്വര ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചവരെല്ലാം ഡിസൈനിലുണ്ട്.  നിവര്‍ത്തിപിടിച്ച പുസ്തകങ്ങളില്‍ നിന്നു വീഴുന്ന സപ്തസ്വരങ്ങള്‍ നിലത്തു സ്ഥാപിച്ചിരിക്കുന്നസംഗീത ഉപകരണങ്ങളില്‍ വീണ് സംഗീതം കേള്‍ക്കുന്ന ഇന്‍സ്റ്റലേഷന്‍.  പുതിയ കാലത്തിനു ജി.ദേവരാജനെ പരിചയപ്പെടുത്തുക മാത്രമല്ല, പഠന ഗവേഷണ കേന്ദ്രം കൂടിയാണ് പരവൂര്‍ ആര്‍ട്സ് ആന്‍ഡ് സൊസൈറ്റി ആസ്ഥാനമന്ദിരത്തിന്‍റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ദേവരാജന്‍ മാസ്റ്റര്‍ മ്യൂസിയം.

ENGLISH SUMMARY:

G. Devarajan Master Museum is dedicated to preserving the musical legacy of the legendary composer. It serves as a learning and research center, showcasing his life, works, and contributions to Malayalam music.