ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടർന്നു. ഇതിനിടെ ഷാഫിയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. പി സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ഷാനിബും പാര്‍ട്ടി വിട്ടത്. ആറാട്ടണ്ണൻ ഇല്ലാത്ത ബ്ലഡ് കാൻസറിൻ്റെ പേര് പറഞ്ഞ് ഒരു സെൻ്റിമെൻ്റ്സ് ഇറക്കീലെ അതുപോലെയാണ് ഷാഫിയെന്നാണ് പരിഹസം
കുറിപ്പ്
ആറാട്ടണ്ണൻ , ഇല്ലാത്ത ബ്ലഡ് കാൻസറിൻ്റെ പേര് പറഞ്ഞ് ഒരു സെൻ്റിമെൻ്റ്സ് ഇറക്കീലെ? ഫൊളോവേഴ്സ് കുറഞ്ഞപ്പോ ചെയ്തതാണ് എന്ന് അണ്ണൻ തന്നെ പിന്നെ പറഞ്ഞ് . ആ അത് പോലൊക്കെ തന്നെ. പിള്ളേരെ പറ്റിക്കാൻ ഒരു ബ്ലഡ് ഷോ.