സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണൻ. സിനിമ റിവ്യൂ വീഡിയോകളിലൂടെയാണ് സന്തോഷ് വർക്കി പ്രശസ്തനാണ്. കഴിഞ്ഞ ദിവസം തനിക്ക് തനിക്ക് കാൻസർ ആണെന്ന് തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി രംഗത്ത് വന്നിരുന്നു, ഇതിന് പിന്നാലെ വീണ്ടും ഒരു ഡോക്ടറെ കണ്ടെന്നും തനിക്ക് കാന്‍സര്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞെന്നും സന്തോഷ് വര്‍ക്കി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് റീച്ചിന് വേണ്ടിയുള്ള തന്ത്രമാണെന്ന് വെളിപ്പെട്ടിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആറാട്ടണ്ണന്‍. കുറച്ച് നാളായി തനിക്ക് റീച്ചില്ലെന്നും അതിന് വേണ്ടി കള്ളം പറഞ്ഞതാണെന്നും എല്ലാവരും മാപ്പാക്കണമെന്നുമാണ് കുറിപ്പിട്ടിരിക്കുന്നത്. ‘എനിക്ക് കാൻസർ മൾട്ടിപ്പിൾ മയലോമ ആണ്. ഇതിനു മരുന്ന് ഇല്ല. എന്റെ അച്ഛനും ഈ അസുഖം ആയിരുന്നു. എനിക്ക് ജീവിക്കണം എന്ന് ഒരു ആഗ്രഹവും ഇല്ല. ഇനി കൂടി വന്നാൽ രണ്ട് മാസം. അതിന് അപ്പുറത്ത് ഞാൻ ജീവിക്കില്ല’ എന്നാണ് ആദ്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സന്തോഷ് വർക്കി കുറിച്ചത്.