ചെണ്ടയാട് കുനുമ്മൽ കല്ലറക്കൽ ജുമാ മസ്ജിദിൽ ജീലാനി അനുസമരണത്തിന്റെ ഭാഗമായി നടന്ന ലേലം വിളിയില്‍ താരമായത് പൂവൻകോഴി. 500 രൂപയിൽ തുടങ്ങിയ ലേലം പിന്നീട് വാശിയേറി 41000 ൽ എത്തിയത്.
പള്ളികമ്മിറ്റി മുൻ പ്രസി :പി.സി ഖാദർ ഹാജിയാണ് പൂവൻകോഴി പള്ളിയിലേക്ക് സംഭാവന നൽകിയത്. പള്ളി അങ്കണത്തിൽ ജീലാനി അനുസ്മരണത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിനിടെയാണ് ലേലം വിളി നടന്നത്.
വാശിയേറിയ ലേലത്തിൽ കുനുമ്മലിലെ വി.പി മുക്ക് കളിക്കൂട്ടുകാർ വാട്ട്സപ് കൂട്ടായ്മയാണ് 41000 രൂപയുടെ പൂവൻകോഴി സ്വന്തമാക്കിയത്.