vp-sreenijin-sabu-m-jacob

കുന്നത്തുനാട് എം.എല്‍.എ വി.പി ശ്രീനിജനെ കഠിനമായി പരിഹസിച്ച് ട്വന്റി20 നേതാവും കിറ്റക്‌സ് എംഡിയുമായ സാബു എം. ജേക്കബ്. തന്നെ ‘ജട്ടി സാബു’ എന്നുവിളിച്ച സഖാക്കള്‍ ഇന്ന് സാബുവിന്‍റെ ജട്ടിയാണ് ഇടുന്നതെന്ന് സാബു ജേക്കബ് പരിഹസിച്ചു. ട്വന്റി20യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'നമ്മള്‍ ശ്രീനിജിനോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രസ്ഥാനത്തിന്‍റെ കളങ്കം നിലനിര്‍ത്തിയത് പുള്ളിയാണ്. യുഎസില്‍ താരിഫ് ഏര്‍പ്പെടുത്തി. എന്‍റെ പരിപാടി തീര്‍ന്നു. എല്ലാം കെട്ടികിടക്കുകയാണ്. കാര്യം അന്വേഷിച്ച് ഈ മനുഷ്യന്‍ മാത്രമേ വന്നുള്ളു. ഒരു സഞ്ചിയുമായി അവിടെ വന്ന് സാധനം വാങ്ങി സഹായിച്ചു' എന്നാണ് സാബു എം ജേക്കബ് പറഞ്ഞത്. പ്രസംഗത്തിനിടെ ശ്രീനിജന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു.

'സഖാക്കള്‍ ജട്ടി സാബു എന്നാണ് വിളിക്കുന്നത്. കമ്മികള്‍ക്ക് വേറെ ജട്ടി വാങ്ങിയാല്‍ ചെറിച്ചിലാ. അവര്‍ക്ക് നമ്മുടേത് വാങ്ങിക്കണം. പക്ഷേ കിട്ടുന്നുമില്ല. ട്രംപിന് ബുദ്ധി തോന്നിയത് കൊണ്ട് എല്ലാ സഖാക്കളും ഇപ്പോള്‍ സാബു ജേക്കബിന്‍റെ ജട്ടിയാ ഇടുന്നത്. എംഎല്‍എ ഏഴു ജട്ടിയാണ് കൊണ്ടു പോയത്. എന്തിനാ ഏഴു ജട്ടി എന്ന് കടയിലുണ്ടായിരുന്നവര്‍ ചോദിച്ചു. ഏഴു ദിവസം മാറി മാറിയിടാനെന്നാണ് പറഞ്ഞത്...' ഇങ്ങനെ നീളുന്നു പരിഹാസം.

സാബു ജേക്കബിന്‍റെ വാക്കുകളോട് അതേനാണയത്തില്‍ ശ്രീനിജന്‍ എംഎല്‍എ പ്രതികരിച്ചു. 'സാബു ജേക്കബ്ബേ... തനിക്ക് നാണവും മാനവും ഇല്ലെന്നറിയാം.. അല്ലെങ്കിൽ ഇന്ന് ഇങ്ങനെ ഒരു പ്രസംഗം നടത്തില്ലല്ലോ. ജട്ടിയെക്കുറിച്ച് താന്‍ തന്നെ പറഞ്ഞത് നന്നായി. ഒരു ഗുണവുമില്ല. പൈസ പോയത് മിച്ചം, ദാ.. കിടക്കുന്നു തന്‍റെ “നാസ ജെട്ടി”' എന്നാണ് ശ്രീജിനന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. കീറിയ അടിവസ്ത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്റ്.

ENGLISH SUMMARY:

Sabu Jacob criticism focuses on the recent exchange between Sabu M. Jacob and VP Sreenijan. This article explores the political satire and controversy sparked by their statements and social media posts.