രണ്ടാം തവണയും ഒന്നാം സമ്മാനം നേടിയ ഓണം ബംപര്‍ ലോട്ടറി വിറ്റിരിക്കുന്നത് ഭഗവതി ലോട്ടറി ഏജന്‍സിയാണ്. വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്‍റ് ലെതീഷ് എടുത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലെതീഷ്. 2022ല്‍ ഓട്ടോ ഡ്രൈവര്‍ അനൂപിനും ഭാഗ്യം വിറ്റത് ഭഗവതി ലോട്ടറി ഏജന്‍സിയാണ്.
2022ല്‍ അനൂപ് തിരുവനന്തപുരം പഴവങ്ങാടിയിലെ ഭഗവതി ഏജന്‍സിയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് ഇത് ഞങ്ങളുടെ രണ്ടാമത്തെ 25 കോടിയാണ്. അഞ്ച് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഞങ്ങളെടുത്തിട്ടുള്ളത്. 50 ലക്ഷവും ഇവിടെ അടിച്ചിട്ടുണ്ട്. ഏജന്‍റ് ലെതീഷ് ഇവിടെ നിന്ന് 800 ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
TH577825 എന്ന ടിക്കറ്റിനെയാണ് ഇത്തവണ ഭാഗ്യം തുണച്ചത്. ടിക്കറ്റ് വിറ്റത് വൈറ്റിലയിലെ കടയില്‍നിന്നാണ്. ഏജന്റ് നെട്ടൂര്‍ സ്വദേശി ലെതീഷാണ്. ഏജന്റിന് രണ്ടരക്കോടി കമ്മീഷന്‍ ലഭിക്കും. രണ്ടാംസമ്മാനം : TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733.
75 ലക്ഷം ടിക്കറ്റുകൾ ആണ് ലോട്ടറി വകുപ്പ് വിറ്റത്. 14.07 ലക്ഷത്തിലേറെ ടിക്കറ്റുകളുമായി പാലക്കാട് ആണ് ഇത്തവണയും വില്‍പനയിൽ മുൻപന്തിയിൽ. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം 5 ലക്ഷം വീതം 10 പരമ്പരകൾക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പരമ്പരകൾക്ക് എന്നിങ്ങനെയാണ് സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.