പടയണിക്ക് പേരുകേട്ട കടമ്മനിട്ട ദേവീക്ഷേത്രത്തില്‍ നവരാത്രിക്കാലത്തെ ദശഭാവച്ചാര്‍ത്തും പടയണി രീതിയിലാണ്.കോലങ്ങള്‍ വരയ്ക്കുന്ന പച്ചപ്പാളയിലാണ് ഓരോ ദിവസത്തേയും ദേവീ രൂപങ്ങള്‍ വരച്ച് വിഗ്രഹത്തില്‍ ചാര്‍ത്തുന്നത്.
ആദ്യ ദിവസം ബാലത്രിപുര സുന്ദരി,രണ്ടാം ദിവസം രാജ രാജേശ്വരി,മൂന്നാം ദിനം ഭുവനേശ്വരി തുടങ്ങി പത്താം ദിവസം സരസ്വതി.ഇത്രയുമാണ് ചാര്‍ത്തുന്ന രൂപങ്ങള്‍.ഓരോഭാവത്തിലുള്ള ദേവതമാരുടെ വാഹനങ്ങളായ കാള, സിഹം, ഗരുഡന്‍ ഇരിപ്പിടമായ താമര തുടങ്ങിയവയെല്ലാം വരയ്ക്കും.പച്ചപ്പാളയുടെ പച്ചനിറമുള്ള ഭാഗം ചീകി വെട്ടി നിയത രൂപങ്ങളാക്കും .അതിലാണ് വരയ്ക്കുന്നത്.പടയണിയുടെ കാന്‍വാസും നിറങ്ങളും ആണെങ്കിലും വര ചുവര്‍ചിത്ര ശൈലിയില്‍ ആണ്. കുരുത്തോലയുടെ മടല്‍ കീറി ചതച്ചെടുക്കുന്നതാണ് ബ്രഷ്. കരിയും ചെങ്കല്ലും മഞ്ഞളും പാളപ്പച്ചയും പാള വെള്ളയും അടക്കം അഞ്ചു നിറങ്ങള്‍.
തനിക്കും ഇത് വ്യത്യസ്ത അനുഭവമെന്ന് രൂപങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്ര മേല്‍ശാന്തി ഇരുപത് വര്‍ഷത്തിലധികമായി കടമ്മനിട്ടയില്‍ പച്ചപ്പാളയില്‍ പടയണി രീതിയില്‍ ദശഭാവങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയിട്ട്.നാട്ടിലെ പടയണി കോലമെഴുത്ത് കലാകാരന്‍മാരാണ് വരയ്ക്കുന്നത്