TOPICS COVERED

ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ ചിക്കനൊപ്പം കോഴിത്തൂവല്‍ കിട്ടിയെന്ന പരാതിയുമായി വ്ലോഗര്‍ ശിവരഞ്ജിനി. പയ്യന്നൂര്‍ പെരുമ്പയിലെ ഹൈവേ ഹോട്ടലിനെതിരെയാണ് ആക്ഷേപം. ഹാഫ് ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതില്‍ ചിക്കനില്ലായിരുന്നുവെന്നും പരാതി പറഞ്ഞപ്പോള്‍ കൊണ്ടുവന്ന ചിക്കന്‍ പീസ് വെന്തിട്ടില്ലായിരുന്നുവെന്നും ഒരു കോഴി തൂവല്‍ കിട്ടിയെന്നുമാണ് വ്ലോഗറുടെ പരാതി. ഹോട്ടലിന് മുന്നില്‍ നിന്ന് തന്നെ ഈ കാര്യങ്ങള്‍ പറഞ്ഞ് ശിവരഞ്ജിനി വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശിവരഞ്ജിനിയുടെ കുറിപ്പ്

പയ്യന്നൂര്‍ പെരുമ്പയിലെ ഹൈവേ ഹോട്ടലില്‍ ഇന്നലെ എനിക്ക് വളരെ മോശം അനുഭവമാണുണ്ടായത്. ഞാന്‍ ഒരു ഹാഫ് ബിരിയാണിയും ഹസ്ബെന്‍ഡിനു ഒരു ഫുള്‍ ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. ആദ്യം അവര്‍ ഫുള്‍ ബിരിയാണി കൊണ്ടുവന്നു. ഞാന്‍ 5 മിനിറ്റിലധികം കാത്തിരുന്നു. ഞാന്‍ പിന്നെയും ചോദിച്ചപ്പോള്‍ പിന്നീട് ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഹാഫ് ബിരിയാണി കൊണ്ടുവന്നു, പക്ഷെ വെയിറ്റര്‍ ദേഷ്യത്തില്‍ ആര്‍ക്കോ വേണ്ടി കൊണ്ടു വന്നു തന്നപോലെ ആണ് അത് സെര്‍വ് ചെയ്തത്. അതില്‍ ചിക്കന്‍ പീസുകളൊന്നും ഉണ്ടായിരുന്നില്ല, വെറും പ്ലെയിന്‍ റൈസ് മാത്രമായിരുന്നു.

 

റിസപ്ഷനിലുണ്ടായിരുന്ന ആളോട് ഞാന്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം വെയിറ്ററെ വിളിച്ച് വരുത്തി. വെയിറ്റർ ചിക്കൻ പീസ് കൊണ്ടുവന്നു, പക്ഷേ അത് ശരിയായി വേവിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ അത് കാര്യമാക്കിയില്ല, എന്നാൽ പിന്നീട് എനിക്ക് ബിരിയാണിയിൽ ഒരു ചിക്കൻ തൂവൽ കിട്ടി! ഇത് കണ്ടപ്പോൾ എനിക്ക് ആഹാരം കഴിക്കാൻ കഴിഞ്ഞില്ല. ഞാൻ വീണ്ടും റിസപ്ഷനിലെ ആളെ വിളിച്ചു കാണിച്ചപ്പോൾ, അത് തൂവലാണോ എന്ന് ചോദിച്ച് അവർക്ക് വിശ്വാസമായില്ല. ഞാൻ വീഡിയോ എടുത്തതുകൊണ്ട് എനിക്ക് തെളിവുണ്ടെന്ന് അവരോട് പറഞ്ഞു. വെയിറ്ററെ വിളിച്ചു വരുത്തി ചോദിച്ചപ്പോൾ, അത് ഇതിൽ നിന്നും തന്നെ കിട്ടിയതാണോ എന്നാണ് തിരിച്ചു ചോദിച്ചത്, അത് റീപ്ലേസ് ചെയ്യാനുള്ള മര്യാദ പോലും കാണിച്ചില്ല, ഹോട്ടലിലെ ജീവനക്കാർ ആരും അവരുടെ തെറ്റ് സമ്മതിച്ചില്ല. Anyway ഇത്രയും മോശം കസ്റ്റമർ സർവീസും ഫുഡ്‌ ഉം പയ്യന്നൂര്‍ നിന്ന് ഇത് ആദ്യം

ENGLISH SUMMARY:

Biryani complaint is the main issue highlighted in this news. A food vlogger reported finding a chicken feather in their biryani order from a Payyannur hotel, also complaining about undercooked chicken and poor service.