അട്ടപ്പാടിയിൽ പെരുമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട് വിഡിയോയ്ക്ക് പോസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.സുമേഷ് . രണ്ടു ദിവസം മുൻപാണ് അട്ടപ്പാടിയിലെ ഒരു വാട്സാപ് ഗ്രൂപ്പിൽ യുവാവ് പെരുമ്പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്ന വിഡിയോ പ്രചരിച്ചത്. ഇത് വനംവകുപ്പിന്റെ ആർആർടിയുടെ ഗ്രൂപ്പിലും പ്രചരിച്ചിരുന്നു.
യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനപാലകർ. അതേസമയം, പ്രചരിക്കുന്നത് പഴയ വിഡിയോ ആണെന്നും പറയപ്പെടുന്നു. പാമ്പുകൾ ഉൾപ്പെടെ വന്യജീവികളെ പിടികൂടി പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.