25 കോടി രൂപയുടെ തിരുവോണം ബംപറടിക്കുന്ന മഹാഭാഗ്യശാലിയെ അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.  പതിവ് പോലെ പാലക്കാടന്‍ ടിക്കറ്റുകളോടാണ് പ്രിയം കൂടുതല്‍. അയല്‍ സംസ്ഥാനക്കാരാണ് ടിക്കറ്റ് എടുക്കുന്നവരില്‍ വലിയൊരു വിഭാഗം. കണ്ണൂര്‍ ടിക്കറ്റുകള്‍ക്കും ഇത്തവണ ആവശ്യക്കാര്‍ ഏറെയാണ്. 

കഴിഞ്ഞവര്‍ഷം 71.43 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. നിലവിലെ ട്രെന്‍ഡ് പരിഗണിച്ചാല്‍ ആ റെക്കോര്‍ഡ് മറികടന്നാലും അദ്ഭുതപ്പെടാനില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.‌‌‌ ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ 2022 ലെ തിരുവോണം ബംപര്‍ അടിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്‍റെ വാക്കുകളാണ്, ലോട്ടറികടയും ഹോട്ടലും നടത്തുന്ന അനൂപ് പറയുന്നു ലോട്ടറിതുക കൊണ്ട് കൃത്യമായി രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്നാണ്.

‘ഞാന്‍ പുതിയ വീടോ കാറോ ഒന്നും വാങ്ങിയില്ല, ലോട്ടറിയടിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴും ബംപര്‍ സമ്മാനത്തില്‍ നിന്നും ഒരു രൂപ പോലും ഞാന്‍ ചിലവാക്കിയില്ല,ഈ തുകയുടെ  പലിശ കൊണ്ടാണ്  കാര്യങ്ങള്‍ നടത്തിയത്. ഒരു പുതിയ വീട് പോലും വെച്ചിട്ടില്ല. മറ്റൊരാള്‍ വച്ച പഴയ വീടാണ് വാങ്ങിച്ചത്. ഒരു ബി.എം.ഡബ്ലു വാങ്ങണമെന്ന് നേരത്തെ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ അതിന് പണമുണ്ട്. പക്ഷെ വാങ്ങിയിട്ടില്ല. ജീവിതം വലിയ ആഢംബരത്തിലേക്ക് പോയിട്ടില്ല’. ലോട്ടറി അടിച്ച പൈസ ഇരട്ടിയാക്കുകയാണ് വേണ്ടതെന്നും, അല്ലാതെ അത് നശിപ്പിക്കരുതെന്നും അനൂപ് പറയുന്നു. 

ENGLISH SUMMARY:

Thiruvonam Bumper draws massive attention as the lucky winner of ₹25 crore will be revealed soon. Previous winner Anoop advises careful financial planning and smart investment to maximize the benefits of the lottery prize.