തുറവൂർ– അരൂർ ഉയരപ്പാത നിര്‍മാണം ആരംഭിച്ചത് മുതല്‍ റോഡിലെ ചെളികുഴികളെ ചൊല്ലി തര്‍ക്കം രൂക്ഷമാണ്, ചെളിതെറിപ്പിച്ച് ചീറിപായുന്ന വാഹനം മുതല്‍ ചെളിക്കുഴിയില്‍ വീഴുന്നവര്‍ വരെ ദിവസവും വാര്‍ത്തകളില്‍ നിറയാറുണ്ട്. കഴിഞ്ഞ മാസമാണ് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് പോയത്. കോഴിക്കോട് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസാണ് ഉപേക്ഷിച്ചത്. ചെളിവെള്ളം സ്‌കൂട്ടർ യാത്രക്കാർക്ക് മേലെ തെറിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

ഇപ്പോഴിതാ സൈബറിടത്ത് വൈറലാകുന്ന ദൃശ്യം ഒരു കാറുകാരനും ബൈക്ക് യാത്രികനും തുറവൂർ– അരൂർ റോഡില്‍ കിടന്ന് അടികൂടുന്നതാണ്, ബൈക്ക് യാത്രികന്‍റെ ദേഹത്ത് ചെളി തെറിച്ചതോടെ ഇയാള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ചെളി വാരികോരി എറിയുന്നത് ദൃശ്യത്തില്‍ കാണാം. കാറിന് ചുറ്റം നടന്ന് ചെളി എറിയുകയായിരുന്നു. വഴിയെ പോകുന്ന യാത്രക്കാര്‍ എല്ലാം ആ രംഗം നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പകരത്തിന് പകരം ചെയ്യുവാണോ, കാറുകാരന്‍ ചീറിപായുമ്പോള്‍ പാവപ്പെട്ടവന്‍റെ വേദന അറിയില്ല, തിരിച്ച് ഇങ്ങനെ പണികൊടുക്കണം, അങ്ങനെ പോകുന്നു കമന്‍റുകള്‍. 

ENGLISH SUMMARY:

Thuravoor Aroor Road is witnessing increasing disputes due to mud pools since the construction began. Incidents involving mud splashing and accidents are frequently reported.