തുറവൂരില്‍ അഗ്നിരക്ഷ വാഹനത്തിന് വഴിനല്‍കാത്ത കേസില്‍ കോടംതുരുത്ത് സ്വദേശി സുജിത്തിന്‍റെ കാര്‍ പിടിച്ചെടുത്തു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. തുറവൂര്‍ ആശുപത്രിയില്‍ തീപിടിച്ച സമയത്താണ് വഴിമുടക്കി വാഹനം ഓടിച്ചത്. അഗ്നിരക്ഷ വാഹനത്തിന് മുന്നിലായാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്.