രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് നടൻ രമേശ് പിഷാരടി. എംഎൽഎ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നു. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. എംഎല്‍എക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേശ് പിഷാരടിയുടെ പ്രതികരണം. 

‘രാഹുൽ ശ്രദ്ധ പുലർത്തണമായിരുന്നു, സ്ഥാനങ്ങളിൽ നിന്ന് നീക്കേണ്ട കാര്യമില്ല, ഷാഫിക്കെതിരെയുള്ള വിമർശനം സ്വാഭാവികം,  വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്റെ വിഷയത്തിൽ ഒരു പരാതി പോലുമില്ല. എംഎൽഎ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായെന്നും എന്നിട്ട് എന്തായി’പിഷാരടി ചോദിക്കുന്നു. അതേ സമയം നിയമസഭയിൽ എത്തിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനത്തിനുമെത്തിയിരുന്നു. 

ENGLISH SUMMARY:

Ramesh Pisharody's reaction focuses on the Rahul Mamkootathil controversy. The actor suggests the MLA should have been more cautious and acknowledges that protests are natural.