കഴിഞ്ഞ ദിവസമാണ് കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. 25 വയസായിരുന്നു. അനുമതിയില്ലാതെയാണ് ജസ്റ്റിനും സുഹൃത്തും വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ഒൻപത് മണി മുതൽ അഞ്ച് മണിവരെയാണ് ടൂറിസ്റ്റുകൾക്ക് വെള്ളച്ചാട്ടത്തിന് സമീപം പ്രവേശിക്കാൻ അനുമതിയുള്ളൂ. വൈകിട്ട് 5.30 വരെ ഇവിടെ ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നു. ലൈഫ് ഗാർഡ് ഇല്ലാത്ത സമയത്താണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്
ഇപ്പോഴിതാ യുവാവിന്‍റെതായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൂട്ടുകാരന്‍ പറയുന്നത് കേള്‍ക്കാതെ പുഴയിലേയ്ക്ക് എടുത്ത് ചാടുന്നതും വെള്ളത്തില്‍ മുങ്ങി പോവുന്നതും കാണാം. വെള്ളക്കെട്ടിനുള്ളില്‍ നീന്തുന്നതിനിടെയാണ് യുവാവ് മുങ്ങി പോയത്, എനിക്ക് നീ നീന്തുന്നത് കണ്ടിട്ട് ചങ്കിടിക്കുന്നുണ്ടെന്ന് കരയില്‍ നിന്ന് യുവാവ് പറയുന്നുണ്ട്. ഇതിനിടെയാണ് യുവാവ് മുങ്ങിയത്.