മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി, വാങ്ങിയ ഔട്ട്‌ലെറ്റില്‍ തിരിച്ചുകൊടുത്താല്‍ നിക്ഷേപത്തുകയായ 20 രൂപ മടക്കി നല്‍കുന്ന ബിവറേജസ് കോര്‍പറേഷന്റെ പദ്ധതിയില്‍ ആദ്യദിവസം തന്നെ കുപ്പികള്‍ തിരിച്ചെത്തി തുടങ്ങി. ക്വാര്‍ട്ടര്‍ കുപ്പികളാണ് (180 എംഎല്‍) തിരികെ എത്തിയതിലേറെയും. 20 രൂപ നിക്ഷേപത്തുകയ്ക്ക് നല്‍കേണ്ട രസീത് അച്ചടി പൂര്‍ത്തിയായി ഔട്ട്‌ലെറ്റുകളില്‍ എത്തിക്കാതിരുന്നത് പലയിടത്തും തര്‍ക്കങ്ങള്‍ക്കിടയാക്കി.
ഇതിനിടെ വിഷയത്തില്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. കേരളത്തിൽ വ്യാവസായിക വിപ്ലവത്തിന് തുടക്കമായെന്നും മദ്യം കുടിക്കുക,കുപ്പി പെറുക്കുക,വിൽക്കുക എന്നതാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജോയ് മാത്യു പറയുന്നു.
കുറിപ്പ്
കേരളത്തിൽ വ്യാവസായിക വിപ്ലവത്തിന് തുടക്കമായി :
മദ്യം കുടിക്കുക
കുപ്പി പെറുക്കുക
വിൽക്കുക
വീണ്ടും മദ്യപിക്കുക
പെറുക്കുക
വിൽക്കുക
വീണ്ടും