manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ - 1

കോഴഞ്ചേരി മാർത്തോമാ പള്ളി ഇടവകയുടെ സെക്യൂരിറ്റി ജീവനക്കാരന്‍റെ മൃതദേഹം പള്ളിക്കുള്ളിൽ കയറ്റി വൈദികരുടെ പ്രാർഥന. ഇതര മതസ്ഥനായിരുന്നിട്ടും, അദ്ദേഹത്തിന് അവസാന യാത്രഅയപ്പ് നൽകാൻ, മൃതദേഹം പള്ളിയുടെ ഉള്ളിൽ തന്നെ വെക്കണമെന്ന് ഇടവക അംഗങ്ങളും ഭരണ സമിതിയും തീരുമാനിക്കുകയായിരുന്നു. 23 വർഷം ഈ പള്ളിയിൽ സെക്യൂരിറ്റിയായി പ്രവർത്തിച്ച അജികുമാർ കുറുപ്പ് (59) ഞായറാഴ്ചയാണ് മരിച്ചത്.

മരണദിവസവും അദ്ദേഹം രാവിലെ പള്ളിയിൽ ജോലിക്ക് എത്തിയിരുന്നു. ക്രിസ്ത്യാനി അല്ലാത്ത ഒരാളുടെ ഭൗതികശരീരം ഈ പള്ളിക്കകത്ത് കയറ്റുന്നത് ഇതാദ്യമായാണ്. ഇതിൽ ഇടവക സമൂഹത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്. കോഴഞ്ചേരി മർത്തോമാ പള്ളി ഇടവകയിലുള്ളവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി രാവിലെ 9 മണി മുതൽ 10 മണി വരെ പള്ളിക്കുള്ളിൽ അദ്ദേഹത്തിന്‍റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചു.

ഇടവകയിലെ എല്ലാവർക്കും സുപരിചിതനായ അജിയെ അവസാനമായി കാണാൻ വലിയ ജനക്കൂട്ടമാണെത്തിയത്. 

ENGLISH SUMMARY:

Kozhencherry Mar Thoma Church honored a non-Christian security guard by holding his funeral inside the church. This unprecedented act demonstrated the community's respect and affection for Ajikumar Kurup, who served the church for 23 years.