രാഹുല്‍ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തപ്പോൾ വി.ഡി.എസിനും ചെന്നിത്തലയ്ക്കും ഉമാ തോമസിനുമെതിരെയൊക്കെ സോഷ്യൽ മീഡിയവഴി നടന്നത് കേരളമിതുവരെ കാണാത്ത തരത്തിലുള്ള തെറിവിളികളായിരുന്നുവെന്ന് ഇടത് നിരീക്ഷകന്‍ പ്രേം കുമാര്‍.
ആ നേരത്ത് സോഷ്യൽ മീഡിയയുടെ ചാർജ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തായ പ്രിയപ്പെട്ട വി.ടി.ബൽറാമിനായിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
വി.ടി.ബൽറാമിനെ, മാങ്കൂട്ടം ചെയ്തതുപോലെ, രാജിവെച്ചതാണെന്ന് പ്രഖ്യാപിക്കാനുള്ള അനുമതിയോടെ, എഐസിസി നിർദേശത്തെത്തുടർന്ന്, കെപിസിസി സോഷ്യൽ മീഡിയ ചാർജിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നുവെന്നും പരിഹാസ രൂപേണ അദ്ദേഹം കുറിച്ചു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
വട്ടത്തിൽ ചവുട്ടി നീളത്തിലോടലാണ് സൈക്കിൾ.
സോഷ്യൽ മീഡിയയിലൂടെ പിന്തുടർന്ന് സ്ത്രീകളെ stalk ചെയ്തതിന്റെ പേരിലുമാണ് മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് FIR ഇട്ടിരിക്കുന്നത്.
ആ നേരത്ത് സോഷ്യൽ മീഡിയയുടെ ചാർജ് മാങ്കൂട്ടത്തിന്റെ അടുത്ത സുഹൃത്തായ പ്രിയപ്പെട്ട വി.ടി.ബൽറാമിനായിരുന്നു.
മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തപ്പോൾ വി.ഡി.എസിനും ചെന്നിത്തലയ്ക്കും ഉമാ തോമസിനുമെതിരെയൊക്കെ സോഷ്യൽ മീഡിയവഴി നടന്നത് കേരളമിതുവരെ കാണാത്ത തരത്തിലുള്ള തെറിവിളികളായിരുന്നു.
ആ നേരത്ത് സോഷ്യൽ മീഡിയയുടെ ചാർജ് മാങ്കൂട്ടത്തിന്റെ അടുത്ത സുഹൃത്തായ പ്രിയപ്പെട്ട വി.ടി.ബൽറാമിനായിരുന്നു.
സീരിയൽ പ്രിഡേറ്ററെന്ന് കെ.സി.യുടെ ഭാര്യയടക്കം ഭയന്ന് വെളിപ്പെടുത്തിയതിന് ശേഷം
FB പോസ്റ്റും ലൈക്കും ഷെയറും കാണിച്ച്, സോഷ്യൽ മീഡിയ, മാങ്കൂട്ടത്തിലിന്റെ പേരിൽ AICCയെ വരെ വെല്ലുവിളിക്കുകയായിരുന്നു.
ആ നേരത്ത് സോഷ്യൽ മീഡിയയുടെ ചാർജ് മാങ്കൂട്ടത്തിന്റെ അടുത്ത സുഹൃത്തായ
പ്രിയപ്പെട്ട വി.ടി.ബൽറാമിനായിരുന്നു.
കുറെ ദിവസമായി മാങ്കൂട്ടത്തിന്റെ തെമ്മാടിത്തരങ്ങളെപ്പറ്റി എഴുതിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ്മാനെ പല കോൺഗ്രസ് നേതാക്കളും വിളിച്ചു സംസാരിച്ചു. കുറേ കോൺഗ്രസ് ഐഡികൾ തെറി വിളിച്ചു. ഒരേയൊരു കോൺഗ്രസ് നേതാവ് മാത്രമേ പച്ചത്തെറി വിളിച്ചു പോസ്റ്റിട്ടിട്ടുള്ളു.
അത്, മാങ്കൂട്ടത്തിന്റെ അടുത്ത സുഹൃത്തായ, പ്രിയപ്പെട്ട വി.ടി.ബൽറാമായിരുന്നു.
അങ്ങനെയൊക്കെയായ നമ്മുടെ പ്രിയപ്പെട്ട വി.ടി.ബൽറാമിനെ, മാങ്കൂട്ടം ചെയ്തതുപോലെ, രാജിവെച്ചതാണെന്ന് പ്രഖ്യാപിക്കാനുള്ള അനുമതിയോടെ, AICC നിർദേശത്തെത്തുടർന്ന്, KPCC സോഷ്യൽ മീഡിയ ചാർജിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു.
ആദരാഞ്ജലികൾ.
വീട്ടിലിരിക്കുന്നവർക്കും ചവുട്ടിക്കളിക്കാവുന്ന സാധനമാണ് സൈക്കിൾ.